17.1 C
New York
Monday, January 24, 2022
Home Kerala ടിവി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം

ടിവി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം

ടിവി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം

ഇന്നലെ കോഴിക്കോട് സി ജെ എം കോടതി റിമാൻഡ് ചെയ്ത സിപിഎം എംഎൽഎ ടി.വി രാജേഷിനും ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസിനും ജാമ്യം ലഭിച്ചു.

എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന് കേസിലാണ് രണ്ട് പേർക്കും ജാമ്യം ലഭിച്ചത്.

രണ്ട് ആൾ ജാമ്യത്തിലും വിചാരണ വേളയിൽ മുടങ്ങാതെ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് കോഴിക്കോട് കോടതി ജാമ്യം നൽകിയത്.

കഴിഞ്ഞ ദിവസമാണ് ഇരുവരെയും കോഴിക്കോട് സി ജെ എം കോടതി ഇവരെ റിമാൻഡ് ചെയ്തത്.

വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു.

ഉപരോധത്തിനിടെയുണ്ടായ അക്രമത്തിൽ പൊലീസ് നേതാക്കൾക്കെതിരെ കേസെടുത്തു.

ഈ കേസിൽ തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതോടെയാണ് ഇവരെ കോടതി റിമാൻഡ് ചെയ്തത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പി. പത്മരാജൻ – ചരമദിനം.

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991). ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986),...

സുകുമാർ അഴീക്കോട് – ചരമദിനം.

കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് (മേയ് 12 1926 -ജനുവരി 24 2012 ). പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ്...

ചിന്നമ്മ മാത്യു ഡാളസിൽ നിര്യാതയായി

ഡാളസ് : മുവാറ്റുപുഴ ആറുർ ഉരുൾപൊട്ടിയിൽ (കുന്നത്ത്) ജോൺ സ്കറിയായുടെ ഭാര്യ ചിന്നമ്മ മാത്യു(81) ഡാലസിൽ നിര്യാതയായി. വടകര പ്ലാത്തോട്ടം കുടുംബാംഗമാണ് പരേത . .ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകാംഗമാണ് മക്കൾ: ഷിബു...

തിരിഞ്ഞുനോക്കുമ്പോൾ – പത്മരാജൻ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംവിധായകരിൽ ഒരാൾ… ശ്രീ പത്മരാജന്റെ ഓർമ്മദിനമാണ് ഇന്ന്. പത്മരാജനെ ഓർക്കുകയെന്നാൽ മലയാളിക്ക് സ്വയം ഉള്ളിന്റെയുള്ളിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്നേ അർത്ഥമുണ്ടാവൂ. മനുഷ്യമനസ്സിന്റെ ആഴങ്ങളെ അത്രമേൽ സ്പർശിക്കുന്നതാണ് അദ്ദേഹം നെയ്തെടുത്ത...
WP2Social Auto Publish Powered By : XYZScripts.com
error: