17.1 C
New York
Saturday, September 18, 2021
Home Kerala ഞായറാഴ്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എം പൊതുയോഗം; പങ്കെടുത്തത് നൂറിലധികം പേര്‍

ഞായറാഴ്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എം പൊതുയോഗം; പങ്കെടുത്തത് നൂറിലധികം പേര്‍

തിരുവല്ല: കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം പൊതുയോഗം നടത്തി. തിരുവല്ല കുറ്റൂരില്‍ പാര്‍ട്ടിയിലേക്കെത്തിയവരുടെ സ്വീകരണ പരിപാടിയാണ് വിവാദമായത്. യോഗത്തില്‍ നൂറിലധികം പേരാണ് പങ്കെടുത്തത്.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ്, ജില്ലാ സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. മിക്ക നേതാക്കളും മാസ്‌ക് ധരിച്ചിരുന്നെങ്കിലും സാമൂഹിക അകലം ഉള്‍പ്പെടെ ലംഘിക്കപ്പെട്ടു.

രാത്രി വീട് ആക്രമിച്ച് വഴിവെട്ടിയ കേസിലെ ഗുണഭോക്താക്കളും സിപിഎമ്മില്‍ ചേര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ ഘടകം തന്നെ നിയന്ത്രണങ്ങള്‍ പരസ്യമായി ലംഘിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നിലവിലെ ഞായറാഴ്ച ലോക്ക്ഡൗണില്‍ മാറ്റം വരുത്തേണ്ടെന്നും രാത്രി കര്‍ഫ്യൂ തുടരാനുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോക യോഗം തീരുമാനിച്ചിരുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...

മലയാള കവിതയിലെ മാണിക്യ രത്നങ്ങൾ –ഇരയിമ്മൻ തമ്പി

ബാലരാമവർമ മഹാരാജാവിന്റെ സദസ്സിലെ കവി. 1782-ൽ ജനനം. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ അടക്കം നിരവധി കൃതികൾ. 1855-ൽ അന്തരിച്ചു. ''ഓമനത്തിങ്കൾക്കിടാവോ, നല്ല-കോമളത്താമരപ്പൂവോപൂവിൽ നിറഞ്ഞ മധുവോ, പരി-പൂർണേന്ദു തൻറെ നിലാവോ ?പുത്തൻ പവിഴക്കൊടിയോ?...
WP2Social Auto Publish Powered By : XYZScripts.com
error: