ഞായറാഴ്ച്ച സമ്പൂർണ്ണ ലോക്ഡൗൺ
സമ്പൂർണ ലോക്ഡൗൺ ഇന്നും തുടരും.
ശനിയാഴ്ച കോവിഡ് വിലക്ക് ലംഘനം നടത്തിയതിന് 5346 ആളുകളുടെ പേരിൽ കേസെടുത്തു.
2003 പേരെ അറസ്റ്റ് ചെയ്യുകയും 3645 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ക്വാറന്റീൻ ലംഘിച്ചതിന് 32 കേസുകൾ റിപ്പോർട്ട് ചെയ്തു.
മാസ്ക് ധരിക്കാത്ത 10,943 പേർക്കെതിരേയും നടപടിയെടുത്തു.
അത്യാവശ്യ യാത്രകൾക്കല്ലാതെ പുറത്തിറങ്ങിയവർക്കെതിരേയാണ് നടപടിയുണ്ടായത്.
ഭക്ഷ്യോത്പന്നങ്ങൾ, പഴം, പാൽ, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമേ ഞായറാഴ്ച തുറക്കാവൂ. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് സമയം.
അവശ്യമേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇളവ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രം.
ഇന്നും കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല.