17.1 C
New York
Wednesday, September 22, 2021
Home Kerala ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണം: ഗവര്‍ണര്‍ .

ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണം: ഗവര്‍ണര്‍ .

ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുമെന്നും സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വധുവിന്റെ ചിത്രങ്ങള്‍ക്ക് പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കൊച്ചി കുഫോസിലെ വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ്.
ഇതിന് മാറ്റമുണ്ടാകണം. സ്ത്രീധനത്തെക്കുറിച്ച്‌ അവബോധമുണ്ടാക്കാന്‍ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുഫോസില്‍ ബിരുദധാന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം ഗവര്‍ണര്‍ക്ക് കൈമാറി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.

കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക...

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: