17.1 C
New York
Tuesday, October 3, 2023
Home Kerala ജോസ് കെ.മാണി വന്നതു കൊണ്ടല്ല ഇടതുമുന്നണിക്ക് മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാനായതെന്ന് എറണാകുളം -അങ്കമാലി രൂപത

ജോസ് കെ.മാണി വന്നതു കൊണ്ടല്ല ഇടതുമുന്നണിക്ക് മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാനായതെന്ന് എറണാകുളം -അങ്കമാലി രൂപത

ജോസ് കെ.മാണി വന്നതു കൊണ്ടല്ല ഇടതുമുന്നണിക്ക് മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാനായത്. യുഡിഎഫ്-വെൽഫയൽ പാർട്ടി ബന്ധത്തിലൂടെ മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടുവെന്ന് ആളുകൾക്ക് തോന്നിയതാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തോൽവിക്ക് കാരണം എന്ന് എറണാകുളം-അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യ ദീപം.

ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം ജോസ് കെ.മാണിയുടെ നിലപാട് മൂലമാണെന്ന് എൽഡിഎഫ് പോലും കരുതുന്നില്ലന്ന് പ്രസിദ്ധീകരണം പറയുന്നു

യുഡിഎഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമായി എന്ന തോന്നൽ ജനങ്ങൾക്കുണ്ടായത് ഇടതുമുന്നണിക്ക് നേട്ടമായി.

പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് എത്തുന്നതോടെ യുഡിഎഫിന്റെ ലീഗ് ഗ്രഹണം പൂർണമാകുമെന്ന നിരീക്ഷണം പ്രധാനപ്പെട്ടതാണ്.

ജയ് ശ്രീറാം ബാനർ ഉയർത്തിയതോടെ കേരളത്തിലെ ബിജെപിയുടെ മതേതര മമത കാപട്യമാണെന്ന് തെളിഞ്ഞു.

സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാൻ സിപിഎമ്മിനായി. ക്ഷേമ പെൻഷൻ, ഭക്ഷ്യകിറ്റ്, കോവിഡ് പ്രതിരോധം തുടങ്ങിയ കാര്യങ്ങളിലൂടെ ജനങ്ങൾക്ക് ഒപ്പമുള്ള സർക്കാരാണെന്ന് ഇതെന്ന് തെളിയിക്കാൻ എൽഡിഎഫിനായി.

എന്നാൽ യുഡിഎഫാകട്ടെ പ്രചരണമടക്കം മാധ്യങ്ങൾക്ക് വിട്ടുനൽകി മാറി നിൽക്കുകയാണ് ചെയ്തത്.

വികസനത്തിന്റെ കുത്തക രാഷ്ട്രീയ പാർട്ടികളുടെ അവകാശം അല്ലെന്ന് 20-20 മാതൃകകൾ തെളിയിക്കുന്നു എന്നീ കാര്യങ്ങളും സത്യ ദീപം എഡിറ്റോറിയലിൽ പറയുന്നു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇഷ്ക് (കവിത) ✍സൗമ്യ രഞ്ജിത്ത്

നിലാവുള്ളൊരു രാത്രിയിൽ നക്ഷത്രങ്ങൾ പുഞ്ചിരി പൊഴിക്കുമ്പോൾ കണ്ണുകളിൽ കുസ്യതി ഒളിപ്പിച്ചൊരുവന്റെ പ്രണയമാകണം!! കടലുകൾക്ക് അപ്പുറമിരുന്ന് ഹൃദയം കൊണ്ടവനെഴുതുന്ന കവിതകളുടെ മറുവരിയാകണം !! ജൻമ ജൻമാന്തരങ്ങളോളം അവന്റെ നെഞ്ചിലെ സ്നേഹത്തിന്റെ ചൂടറിയണം !! അത്രയ്ക്കിഷ്ടമായിരുന്നു അവനെയെന്ന് എത്ര തവണ എഴുതിയിട്ടും മതിയാകാതെ ഇന്നും എഴുതിക്കൂട്ടുന്ന വരികളിൽ സ്നേഹത്തിന്റെ ആഴമെത്രയെന്ന് അടയാളമിട്ട് സൂക്ഷിക്കണം !! അവനോളം മറ്റൊരു വസന്തവുമീ ഇഷ്കിന്റെ കിത്താബിൽ എഴുതി ചേർക്കാനിനി...

“ഇവിടം നമുക്ക് പ്രണയം പകുത്ത് തന്ന സ്വർഗ്ഗം” (കവിത)

നീ തെളിച്ച വഴിയെ.. അന്ന് ഞാൻ നടന്നു പതിയെ.. ഒളി വീശി വന്നു തനിയെ എൻ മനം കവർന്ന മലരേ.. മധു പൊഴിയുമെന്നു പറയെ.. മലരടരുമെന്ന് കരുതെ.. മണി മുഴക്കമങ്ങ് മറയെ.. മല മടക്കിലങ്ങ് തെളിയെ... അവളെനിക്കു മുന്നിൽ പതറെ.. ഞാൻ കൊതിച്ചു ചുണ്ടിൽ തൊടവെ.. മഴ കനിഞ്ഞു ഞങ്ങൾ പുണരെ.. മതിമറന്ന് മനസ്സ്...

അച്ഛനെന്നതണൽമരം (കവിത) ✍️ജയന്തി ശശി

കഷ്ടപ്പാടിൻ കയ്പ്പു രുചിക്കിലും, വെയിലത്തുവാടാതെസ്നേഹംവറ്റാതെ കൊടും കാറ്റിലുമുലയാതെ കുടുംബം പോറ്റുന്നെന്നുമച്ഛനെന്നതണൽ മരം വർണ്ണപ്പകിട്ടാർന്ന,യുടുപ്പുകൾ മക്കൾ ക്കേകിയിട്ടച്ഛൻ പരിഭവമേതുമില്ലാതെ വാക്കിലും,നോക്കിലുമലിവ് നിറച്ചിടുന്ന സൂര്യതേജസ്സിൻ സുകൃതമാണച്ഛൻ..! പട്ടിണിക്കോലമായ് തേങ്ങിടുമാബാല്യ- ത്തിലെൻകൺപീലിനനയുന്ന നേരം ചാരത്തുവന്നെൻ കണ്ണുനീരൊപ്പി തോളിൽ ചേർത്തണയ്ക്കുമെന്നച്ഛൻ ! അറിയാതെ ചെയ്യുന്ന തെറ്റുകളെ ക്ഷമയോടെ തിരുത്തിത്തരുമെന്നച്ഛൻ കടലോളം കണ്ണുനീരൊളിച്ചു വച്ച് നിറസ്നേഹം ചൊരിയുന്നദൈവമച്ഛൻ! ജയന്തി ശശി✍

മഴ (കവിത) ✍വൈഗ അനിൽ. വെളുത്തോളി.

കുഞ്ഞു തുള്ളിയായി ഈ ഭൂമിയിലേക്ക് എത്തുന്ന മഴയെ. നീ ഈ ലോകത്തെ ജലത്താൽ നിറയ്ക്കുന്നു. വരണ്ടു പൊട്ടിനിൽക്കുന്ന ഭൂമിയെ നീ സംരക്ഷിച്ചു കൊള്ളുന്നു. ചില കാലങ്ങളിൽ നീ പേമാരിയാകുമ്പോൾ ചില കാലങ്ങളിൽ നീ വൻ പ്രളയം തീർക്കുന്നു.. മനുഷ്യർ ഭയന്ന് വിറക്കുന്നു. ഇതിലൂടെ മനുഷ്യർ നിർമിച്ച പലതും ഇല്ലാതാകുന്നു.. ഇതിനൊക്കെ കാരണം...
WP2Social Auto Publish Powered By : XYZScripts.com
error: