കോട്ടയം: ജോസ് കെ.മാണി നയിക്കുന്ന എൽ.ഡി.എഫ് ” ജനകീയം പദയാത്രയ്ക്ക് തുടക്കം
യാത്രയിൽ പ്രാദേശിക
വികസന നിർദ്ദേശങ്ങളും സ്വീകരിച്ചാണ് യാത്ര
ലഭിക്കുന്ന ഓരോ വികസന നിർദ്ദേശങ്ങളും, മുൻഗണനാ ക്രമത്തിൽ വിശദമായി പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ എന്നിവർ വഴി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ജോസ്. കെ. മാണി അറിയിച്ചു.
മുത്തോലി പഞ്ചായത്തിലെ പന്തത്തലയിൽ നിന്നുoആരംഭിച്ച യാത്ര സി.പി. എം. ജില്ലാ സെക്രട്ടറി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യതു.
എൽ.ഡി.എഫ് സർക്കാരിന്റെ ജനകീയ ഇടപെടലുകളും വികസന പദ്ധതികളും സാമൂഹ്യക്ഷേമ കരുതലും ജനങ്ങളോട് വിശദീകരിക്കുന്ന തിനായാണ് ജോസ്. കെ. മാണിയുടെ നേതൃത്വത്തിൽ പാലാ നിയോജക മണ്ഡലത്തിലുടനീളം നടത്തുന്ന ജനകീയ യാത്ര.
പാലാ നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും കാൽനട പ്രചരണ ജാഥ കൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ന് മുത്തോലി, കരൂർ, പഞ്ചായത്തുകളിലായാണ് ജനകീയ യാത്രയുടെ പര്യടനം.
നാളെ (23 ന് ) മൂന്നിലവ്, മേലുകാവ്, 24-ന് രാമപുരം, പാലാ നഗരസഭ, 25 ന് കൊഴുവനാൽ, കടനാട്, 27 ന് എലിക്കുളം, മീനച്ചിൽ 28 ന് ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളിലും ”ജനകീയം പദയാത്രാ നടക്കും.
വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന വിശദീകരണ യോഗങ്ങളിൽ മന്ത്രിമാരും എൽ.ഡി.എഫ് നേതാക്കളും പങ്കെടുക്കും.