ബിജെപി വോട്ട് വാങ്ങിയാണ് താൻ ജയിച്ചതെന്ന ജോസ് കെ മാണിയുടെ ആരോപണം തള്ളി മാണി സി കാപ്പൻ. രാമപുരത്ത് ഇലക്ഷന് തലേദിവസം ജോസ് 15 ലക്ഷം കൊടുത്തു. ബിജെപിക്ക് കാശ് നൽകി വോട്ട് പിടിക്കാൻ ശ്രമിച്ചത് ജോസ് കെ മാണിയാണെന്നും കാപ്പൻ പറഞ്ഞു. പാലായിൽ 15378 വോട്ടുകൾക്കാണ് കാപ്പൻ ജോസ് കെ മാണിയെ പരാജയ പ്പെടുത്തിയത് . കാപ്പൻ ബി ജെ പി വോട്ട് വാങ്ങിയാണ് ജയിച്ചതെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു .
Facebook Comments