ജോസഫ് വിഭാഗം കേരള കോൺഗ്രസിൽ ലയിച്ചു. കടുത്തുരുത്തിയിൽ നടന്ന മോൻസ് ജോസഫിൻറെ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പിസി തോമസ് പങ്കെടുത്ത് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പാർട്ടി ചിഹ്നം സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളാ കോൺഗ്രസിൻ്റെ മറ്റൊരു ലയനത്തിന് കടത്തുരുത്തി സാക്ഷ്യം വഹിച്ചു. പുലർച്ചെ ഒരു മണി മുതൽ 5 മണി വരെ നടന്ന ചർച്ചയിലാണ് നിർണായക തീരുമാനം ഉണ്ടായത് . ജോസഫ് വിഭാഗം പി സി തോമസിൻറെ കേരളകോൺഗ്രസിൽ ലയിച്ചു. കടുത്തുരുത്തിയിൽ നടന്ന മോൻസ് ജോസഫിൻറെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത പിസി തോമസ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പി.സി തോമസ് ശരിയായ സ്ഥലത്ത് എത്തിയിരിക്കുന്നുവെന്നും ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്നും ഉമ്മൻചാണ്ടി.
ചിഹ്നം സംബന്ധിച്ച കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. യോഗത്തിൽ ഇതു സംബന്ധിച്ച വ്യക്തത വരുത്താൻ നേതാക്കൾ തയ്യാറായില്ല.
കേരള രാഷ്ട്രീയത്തിൽ പി സി തോമസിൻ്റെ ശക്തമായ തിരിച്ചുവരവ് കൂടിയാകും ഈ ലയനം.