ജോലി സ്ഥലങ്ങളില്‍ കോവിഡ് വാക്സിന് കുത്തിവയ്പ്പിനുള്ള സൗകര്യമൊരുക്കുന്ന പദ്ധതി കേന്ദ്രം ഉടന്‍ ആരംഭിക്കും.
ആദ്യ ഘട്ടത്തില്‍ ഇപ്പോള്‍ വാക്സിന് നല്കുന്ന വിഭാഗങ്ങളില്‍ പെട്ട കുറഞ്ഞത് 100 ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളിലായിരിക്കും ഇതിന് സൗകര്യമൊരുക്കുന്നത്.
വാക്സിനേഷന് നല്‍കുന്നതിനായി ഏപ്രില്‍ 11ഓടെ രാജ്യമെമ്പാടും സെന്ററുകള്‍ സ്ഥാപിക്കുമെന്നാണ് സൂചന. 45 വയസിനും അതിനു മുകളിലേക്കുമുള്ളവര്ക്കാണ് വാക്സിന് നല്‍കുക. ഇതിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചുവെന്നും അറിയാൻ സാധിക്കുന്നു.
Facebook Comments