തിരുവനന്തപുരം: സ്കൂൾ ബസ് ഡ്രൈവറായിരുന്ന വട്ടപ്പാറ മരുതൂർ പുളിമൂട്ടിൽ വീട്ടിൽ ശ്രീകുമാർ (50) ആണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു സംഭവം.ലോക് സൗണിനെ തുടർന്ന് 50 ജോലിക്കാരെ സ്കൂൾ അധികൃതർ പിരിച്ചുവിട്ടു .ശ്രീകുമാറിൻ്റെ ഭാര്യ ബിന്ദുവിനും ഇതേ സ്ക്കുളിലായിരുന്നു ജോലി .ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ ദിവസങ്ങളായി സ്കൂളിനു മുൻപിൽ സമരം നടത്തി വരുകയായിരുന്നു .ശ്രീകാര്യം പോലിസ് മേൽനടപടികളെടുത്തു ഗായത്രി ,മീനു എന്നിവർ മക്കളാണ്