ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സ്കൂൾ മാനേജ്മെന്റ്
ശ്രീകുമാറിന്റെ ഭാര്യക്ക് ജോലി നൽകുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
സ്കൂൾ മാനേജ്മെന്റുമായി സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ശ്രീകുമാറിന്റെ കുടുംബത്തിന് പതിനായിരം രൂപ എല്ലാമാസവും പെൻഷൻ നൽകുമെന്നും പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചെടുക്കാമെന്നും ധാരണയായിട്ടുണ്ട്. ശ്രീകുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തിരുവനന്തപുരം മരതൂർ സ്വദേശി ശ്രീകുമാറാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. സ്കൂളിനു സമീപം സ്വന്തം ഓട്ടോയിൽ ഇരുന്ന് തീ കൊളുത്തുകയായിരുന്നു