17.1 C
New York
Tuesday, October 4, 2022
Home Kerala ജോയ് മാത്യുവിനെ മത്സരത്തിനിറക്കാൻ കോൺഗ്രസ്

ജോയ് മാത്യുവിനെ മത്സരത്തിനിറക്കാൻ കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനം യുഡിഎഫില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചില പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കും കടന്നിരിക്കെ നടനും സംവിധായകനുമായ ജോയ് മാത്യുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന.പൊതുസമ്മതനായ സ്ഥാനാര്‍ഥി എന്ന നിലയിലാണ് ജോയ് മാത്യുവിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. കോഴിക്കോട് ഇടതു സ്വാധീന കേന്ദ്രങ്ങളിലൊന്നില്‍ പൊതുസമ്മതിനായ സ്ഥാനാര്‍ഥിയായി ജോയ് മാത്യു എത്തുകയാണെങ്കില്‍ നല്ലൊരു മത്സരം കാഴ്ചവെക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ ഇത് വിജയം കാണില്ലന്നും കൂടുതല്‍ വേട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നും കണക്കുകൂട്ടുന്നു.
കോണ്‍ഗ്രസിന് ജയിച്ചുകയറാന്‍ പറ്റാത്ത ജില്ലയായി കോഴിക്കോട് മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജില്ലയില്‍ ഇക്കുറി നേരത്തെ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കവും പാര്‍ട്ടി നടത്തിത്തുടങ്ങി.സീറ്റ് വിഭജനം കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചരണ രംഗത്ത് സജീവമാകാനാണ് കോണ്‍ഗ്രസ് നീക്കം. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്നും ഭിന്നമായി സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസ് വേഗത്തിലാക്കും.സമീപകാലത്ത് ഇടതുപക്ഷത്തിനെതിരെ വിശിഷ്യാ സിപിഎമ്മിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുള്ളയാളാണ് ജോയ് മാത്യു. സര്‍ക്കാരിന്റെ വീഴ്ചകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാണിക്കാന്‍ മടിക്കാത്ത ഇദ്ദേഹത്തിന് സിപിഎം അണികളില്‍ നിന്നും കടുത്ത എതിര്‍പ്പും നേരിടേണ്ടിവരാറുണ്ട്.
കോഴിക്കോട് വലിയ രീതിയില്‍ സൗഹൃദങ്ങളും ബന്ധങ്ങളുമുള്ള ജോയ് മാത്യുവിന് ഇത് വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍, ജോയ് മാത്യു തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടില്ല.
ജോയ് മാത്യുവിനെ കൂടാതെ വോട്ടുപിടിക്കാന്‍ കെല്‍പുള്ള മറ്റു പൊതുസമ്മതരേയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. ഇത്തവണ ആര്‍എംപിയും യുഡിഎഫിനൊപ്പമായിരിക്കുമെന്നത് ഏറെക്കുറെ ഉറപ്പായതോടെ ജില്ലയില്‍ ഇടതുപക്ഷത്തിന്റെ ആധിപത്യത്തതിന് തടയിടാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.കോഴിക്കോട്ടെ 13 മണ്ഡലങ്ങളില്‍ 11 എണ്ണത്തിലും നിലവില്‍ ഇടതുപക്ഷ എംഎല്‍എമാരാണ്. ഇക്കുറി അഞ്ച് മണ്ഡലങ്ങളിലെങ്കിലും ജയിച്ചുകയറാന്‍ യുഡിഎഫിന് സാധിച്ചേക്കും. സംസ്ഥാനത്ത് ഭരണത്തിലെത്താന്‍ മലബാറില്‍ കുറേക്കൂടി മികച്ച പ്രകടനം യുഡിഎഫ് നടത്തേണ്ടതുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫെന്റിർ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേൾഡ് റിക്കാർഡിൽ

മിഷിഗൺ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റീർ എന്ന പൂച്ചയ്ക്ക് .. മിഷിഗണിലെ ഫാമിംഗ്ടൺ ഹിൽസിലുള്ള വില്യം ജോൺ പവേഴ്സാണ് ഉടമസ്ഥൻ. ഗിന്നസ് വേൾഡ് റിക്കാർഡ് അധികൃതർ...

ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത്  വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ

ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി  പ്രഖ്യാപനം നടന്നു ഒരാഴ്ചക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു .ശ്രീഭഗവത്ഗീത പാർക്കിനു നേരെ...

മിസ്സോറി സിറ്റി മേയർ തിരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോബിൻ ഇലക്കാട്ട് ! സെപ്തംബർ 29 നു വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക്...

യൂണിയൻ നേതാവിനെ പുറത്താക്കിയത്തിൽ പ്രതിഷേധം – സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി 

  ഹൂസ്റ്റൺ: യൂണിയൻ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി. ഒക്ടോബർ ഒന്നിനു ശനിയാഴ്ചയായിരുന്നു പ്രതിഷേധ പണിമുടക്ക്. നടത്തിയത് ഹൂസ്റ്റൺ ഷെപ്പേർഡ് ഡ്രൈവിലുള്ള ഷെപ്പേർഡ് ആൻഡ് ഹാരോൾഡ് സ്റ്റോറിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: