ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു.രാജസേനനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അഭയാ കേസില്‍ ജനകീയ കൂട്ടായ്മകളിലൂടെയും നിയമപോരാട്ടത്തിലൂടെയും നിരന്തര ഇടപെടല്‍ നടത്തിയ ജോമോന്റെ ജീവിതത്തെയാണ് രാജസേനന്‍ ചലച്ചിത്ര രൂപത്തില്‍ ആവിഷ്‌കരിക്കുന്നത്. അഭയ കേസിലെ ഇടപെടലുകളായിരിക്കും പ്രധാന പ്രമേയം. നാല് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങണം എന്ന വ്യവസ്ഥയില്‍ സമ്മത കരാറിലെത്തിയിട്ടുണ്ട്.