ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍ ഡോസ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
കൊവിഡ് 19 നെതിരായ ഫലപ്രദവും സുരക്ഷിതവുമായ വാക്സിനുകളുടെ പട്ടികയില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും. ഇതോടെ ഒറ്റ ഡോസ് വാക്‌സിന്‍ സുരക്ഷിതമായി ഉപയോഗിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്‌സിനേഷന്‍ ഒറ്റ ഡോസ് മാത്രമാണെന്നതിനാല്‍ ഇത് വിതരണം ഏറെ സുഖമാക്കുമെന്നാണ് വിലയിരുത്തുന്നത്. അള്‍ട്രാ-കോള്‍ഡ് സപ്ലൈ ചെയിനുകള്‍ (-20 ഡിഗ്രി സെല്‍ഷ്യസ്) ആവശ്യമാണെന്നും 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ മൂന്ന് മാസം സൂക്ഷിക്കാമെന്നതും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനെ ശ്രദ്ധേയമാക്കുന്നു.
നാലാമത്തെ വാക്‌സിനുള്ള അംഗീകാരം നല്‍കുന്നത് പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ: ടെഡ്രോസ് അദാനോം പറഞ്ഞു. എങ്കിലും എല്ലാ രാജ്യങ്ങളിലെയും എല്ലാ ആളുകള്‍ക്കും വാക്സിനുകള്‍ നല്‍കിയാല്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ രാജ്യങ്ങള്‍ക്കും ന്യായമായ വിലയ്ക്ക് വാക്സിനുകള്‍ ലഭ്യമാക്കുന്നതിനായി വികസ്വര രാജ്യങ്ങളിലെ ഉല്‍പ്പാദനം ത്വരിതപ്പെടുത്താനും അതിന്റെ സാങ്കേതികവിദ്യകള്‍ കൈമാറാനും അദ്ദേഹം ലോക രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ലൈസന്‍സുള്ള വാക്സിനുകളുടെ സുരക്ഷ വിലയിരുത്തുന്നത് സംഘടന തുടരുകയാണ്. ഉപയോഗത്തിനായി ലൈസന്‍സുള്ള എല്ലാ വാക്സിനുകളും സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.