ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റ് അവർക്ക് തന്നെ ലഭിച്ചേക്കും
ഇതുസംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയായെന്നാണു റിപ്പോർട്ട്.
ജോസ് കെ. മാണിയുടെ മുന്നണി പ്രവേശത്തിന് സിപിഎമ്മുമായി ഉണ്ടായിരുന്ന ധാരണ പാലാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് സിപിഎമ്മിനു എന്നായിരുന്നു.
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തുതെളിയിച്ചതോടെ രാജ്യസഭാ സീറ്റ് നിലനിർത്തണമെന്ന അവകാശവാദം ജോസ് കെ. മാണി സിപിഎം നേതൃത്വത്തോട് ഉന്നയിച്ചു.
ഇതിനെ തുടർന്നാണു സിപിഎം നേതൃത്വം ഘടകക്ഷികളുമായി ആശയവിനിമയം നടത്തിയത്.
ഘടകക്ഷികളുടെ സീറ്റുകൾ സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഐ നിലപാട്.