വാർത്ത: സുരേഷ് സൂര്യ
ജെസ്നയുടെ തിരോധാനത്തിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാണ് ഹർജിയിലെ ആവശ്യം. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ജെസ്നയെ കണ്ടെെത്തി എന്നതടക്കമുള്ള വാർത്തകൾ ചില ഉദ്യോഗസ്ഥരുടെ പേരിൽ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ കോടതി ഇടപെടലുണ്ടാകണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നുണ്ട്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.