മധുര: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മധുരയിലെ ആവണിപുരത്താണ് സംഭവം. മുന്നൂറോളം കാളകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
അതേസമയം, ജെല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ആവണിപുരത്ത് എത്തും.
രാഹുലിന്റെ സന്ദര്‍ശനത്തിനെതിരേ ബിജെപി രംഗത്തെത്തി. ജെല്ലിക്കെട്ടിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ സന്ദര്‍ശനത്തിന് എത്തുന്നത്. കോണ്‍ഗ്രസ് നാടകം കളിക്കുകയാണെന്നും ബിജെപി നേതൃത്വം അരോപിച്ചു.