17.1 C
New York
Monday, September 27, 2021
Home Kerala ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷന്‍;ജില്ലയില്‍ വിതരണം ചെയ്യുന്നത് 29.35 കോടി രൂപ

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷന്‍;ജില്ലയില്‍ വിതരണം ചെയ്യുന്നത് 29.35 കോടി രൂപ

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷന്‍;ജില്ലയില്‍ വിതരണം ചെയ്യുന്നത് 29.35 കോടി രൂപ

ഓണത്തിനു മുന്‍പ് കോട്ടയം ജില്ലയില്‍ 94837 പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി ജില്ലയ്ക്ക് 29.35 കോടി രൂപ ലഭിച്ചതായി സഹകരണ ജോയിൻ്റ് രജിസ്ട്രാർ എൻ. അജിത് കുമാർ അറിയിച്ചു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തുക ചേര്‍ത്ത് 3200 രൂപയാണ് ഈ മാസം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ജില്ലയിലെ 126 സർവീസ് സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ വിതരണം ചെയ്യുന്നത്.

ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കാണ് ഏറ്റവും കൂടുതൽ പേർക്ക് പെൻഷൻ വിതരണം നടത്തുന്നത് . 2751 പെൻഷൻ ഗുണഭോക്താക്കളാണ് ഇവിടെയുള്ളത്. ബാങ്കുകൾ ചുമതപ്പെടുത്തിയിട്ടുള്ള ഏജൻ്റുമാരാണ് പെന്‍ഷന്‍ വീടുകളിൽ എത്തിച്ച് നൽകുന്നത്.

ഓണത്തിന് മുമ്പായി വിതരണം പൂർത്തിയാക്കി ഓഗസ്റ്റ് 31 നകം റിപ്പോർട്ട് നൽകണമെന്നാണ് ബാങ്കുകൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: