17.1 C
New York
Thursday, October 21, 2021
Home Kerala ജീവിത കഥകളുമായി വീഡിയോ വണ്ടി പര്യടനം തുടങ്ങി

ജീവിത കഥകളുമായി വീഡിയോ വണ്ടി പര്യടനം തുടങ്ങി

കോട്ടയം:ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സാധാരണക്കാരുടെ അനുഭവ വിവരണങ്ങളുമായി വീഡിയോ വണ്ടി പര്യടനം തുടങ്ങി. ലൈഫ് മിഷന്‍ പരസ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അയ്മനം സ്വദേശിനി കുട്ടിയമ്മയും ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ അനുകൂല്യങ്ങളുടെ ബലത്തില്‍ ജീവിത പ്രതിസന്ധികളോട് പൊരുതുന്ന വെച്ചൂരിലെ വീട്ടമ്മമാരും 12 ഏക്കര്‍ തരിശുനിലം കൃഷിവകുപ്പിന്റെ സഹായത്തോടെ പച്ചപുതപ്പിച്ച മുണ്ടാറിലെ മൂന്നു വനിതകളുമൊക്കെയുണ്ട് അക്കൂട്ടത്തില്‍.

നവകേരളം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളുടെ അനുഭവങ്ങളെ ആധാരമാക്കി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പാണ് വീഡിയോകള്‍ തയ്യാറാക്കിയത്. മൊബൈല്‍ പ്രദര്‍ശനത്തിന്‍റെ ഫ്‌ളാഗ് ഓഫ് കളക്ടറേറ്റ് വളപ്പില്‍ ജില്ലാ കളക്ടര്‍ എം.അഞ്ജന നിര്‍വഹിച്ചു.

പി.ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ കുടുക്കേംകുന്നത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, അസിസ്റ്റന്‍റ് എഡിറ്റര്‍ കെ.ബി. ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.

നാലു മിഷനുകള്‍ക്കു കീഴിലും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോകള്‍ ഈ മാസം 20വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സ്വിഗ്ഗി.

ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീകള്‍ക്ക് മാസത്തില്‍ രണ്ടു ദിവസം ആര്‍ത്തവ അവധി അനുവദിക്കുമെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയായ സ്വിഗ്ഗി. ഇന്ന് പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പിലാണ് കമ്ബനി ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ സമയം യാത്ര ചെയ്യുന്നത് സ്ത്രീകള്‍ക്ക്...

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഘട്ടങ്ങളായി നടപ്പാക്കും.

ന്യൂഡല്‍ഹി: രണ്ട് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ ആലോചന. 12 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കാണ് ആദ്യം നല്‍കുക.തുടര്‍ന്ന് അഞ്ചു വയസ്സു മുതല്‍ 11 വയസ്സ്...

വികാസ് സ്കൂളിലെ 30 ഭിന്ന ശേഷി കുട്ടികൾക്ക് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് സ്മാർട്ട് ഫോണുകൾ വിതരണം നടത്തി

ഫ്ലോറിഡ: ചാരിറ്റി പ്രവർത്തനങ്ങൾക്കു പുകൾപെറ്റ ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് തിരുവല്ല വികാസ് സ്കൂളിലെ ഭിന്ന ശേഷിക്കാരായ 30 കുട്ടികൾക്ക് പഠനാവശ്യത്തിനായി സ്മാർട്ട്ഫോ ണുകൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ പാവപ്പെട്ടവരായ...

ഫൊക്കാന ഒർലാൻഡോ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് താമ്പയിൽ ഒക്ടോബര്‍ 24ന് ഞായറാഴ്ച്ച

ഫ്ലോറിഡ: 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാൻഡോയിലെ ഡിസ്‌നി വേൾഡിലെ ഡബിൾ ട്രീ ഹിൽട്ടൺ ഹോട്ടലിൽ നടക്കുന്ന  ഫൊക്കാനയുടെ അന്തരാഷ്ട്ര  കണ്‍വെന്‍ഷന്‍ താമ്പാ കിക്ക് ഓഫ് ഒക്ടോബര്‍ 24 ഞായറാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: