17.1 C
New York
Saturday, March 25, 2023
Home Kerala ജീവിതത്തിൽ ഒരുമിക്കാനാഗ്രഹിച്ചവരെ വിധി തട്ടിയെടുത്തു ജയിംസും ആൻസിയും ഇനിയില്ല .

ജീവിതത്തിൽ ഒരുമിക്കാനാഗ്രഹിച്ചവരെ വിധി തട്ടിയെടുത്തു ജയിംസും ആൻസിയും ഇനിയില്ല .

തിരുവല്ല: ഇടിഞ്ഞില്ലത്ത് വാഹനാപകടത്തിൽ മരിച്ച ജയിംസും ആൻസിയും കൊതിച്ചത് ജീവിതത്തിൽ ഒരുമിക്കാനായിരുന്നു…..
പക്ഷേ അവർ ഒന്നിച്ചു പോയത് മരണത്തിലേക്കായിരുന്നു.
വിവാഹം കഴിക്കണമെന്നവർ ആഗ്രഹിച്ചിരുന്നു. എൻഗേജ്മെൻ്റ് കഴിഞ്ഞിരുന്ന അവർ ഒന്നിച്ച് ഒരു സ്കൂട്ടറിൽ യാത്ര ചെയ്തത് ആൻസിക്ക് ഒരു ജോലി നേടിയെടുക്കാനായിരുന്നു.
കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായുള്ള ആൻസിയുടെ ഇൻ്റർവ്യൂവും കഴിഞ്ഞ് അവർ വീട്ടിലേക്ക് മടങ്ങുംബോഴായിരുന്നു ജീവനും ജീവിതവും നഷ്ടമായത്.
തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസിനടിയിൽപെട്ടാണ് ഇരുവരും മരണപ്പെടുന്നത്.
ചെങ്ങന്നൂർ പിരളശേരി കാഞ്ഞിരംപറമ്പിൽ പരേതനായ ചാക്കോ ശാമുവേലിൻ്റെ മകനായ ജയിംസ് സ്കൂൾബസ് ഡ്രൈവറാണ്. കൊറോണ സമയമായതിനാൽ സ്വന്തമായി വാഹനമോടിച്ചാണ് ജീവിച്ചിരുന്നത്.
ബിരുദധാരിയാണ് വെൺമണി പുലക്കടവ് ആൻസി ഭവനിൽ ജോൺസൻ്റെ മകളായ ആൻസി. ഇരുവരുടെയും വീട്ടുകാർ വിവാഹത്തെക്കുറിച്ച് ആലോചിച്ചിരുന്നു. ഗൾഫിലുള്ള ആൻസിയുടെ അമ്മ നാട്ടിലെത്തുമ്പോൾ വിവാഹം നടത്താൻ കാത്തിരിക്കുമ്പോഴാണ് ഇരുവരുടെയും ജീവൻ പൊലിഞ്ഞത്..

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉണ്ടാകേണ്ടത് അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും മാധ്യമ സ്ഥാപനങ്ങളും ഉണ്ടാകേണ്ടതും അവയെ സംരക്ഷിക്കേണ്ടതും അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നേരന്വേഷണം എന്ന പേരില്‍ സംഘടിപ്പിച്ച സംസ്ഥാന...

അടൂരില്‍ കരിയര്‍ എക്സ്പോ 23 തൊഴില്‍ മേള സംഘടിപ്പിച്ചു

കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക്, മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ അടൂര്‍ ടൗണ്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ സംഘടിപ്പിച്ച തൊഴില്‍ മേള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം...

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 25 | ശനി

◾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നതെന്നും...

കാതോലിക്കേറ്റ് കോളേജ് സപ്തതി ആഘോഷങ്ങളുടെ സമാപനവും പുതിയ അക്കാദമിക് സമുച്ചയത്തിന്‍റെ ഉദ്ഘാടനവും മാർച്ച് 27ന്

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് സപ്തതി ആഘോഷങ്ങളുടെ സമാപനവും പുതിയ അക്കാദമിക് സമുച്ചയത്തിന്‍റെ ഉദ്ഘാടനവും മാർച്ച് 27ന് നടക്കുമെന്ന് പ്രിൻസിപ്പാൾ ഡോ. ഫിലിപ്പോസ് ഉമ്മൻ , ബർസാർ ഡോ.സുനിൽ ജേക്കബ് , കൺവീനർ ഫാ....
WP2Social Auto Publish Powered By : XYZScripts.com
error: