വിവിധ മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്ന നിങ്ങളുടെ കുട്ടികൾക്ക് ഉന്നത വിജയം കരസ്ഥമാക്കുവാൻ പര്യാപ്തമായ അറിവുകൾ പകർന്നു നൽകുന്ന മികച്ച ഒരു പരമ്പര – ജികെ 2021
1) ഈ വർഷം കേരളത്തിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച മലയാള ചലച്ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ട ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ‘എന്ന സിനിമയുടെ സംവിധായകൻ?
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ.
2)‘മോസ് ക്യാറിക്സ് ‘എന്ന വാക്സിൻ പ്രധാനമായും ഏത് അസുഖത്തിന് എതിരെയാണ് ഉപയോഗിക്കുന്നത്?
മലമ്പനി.
3) ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതും ആയ തുറമുഖം ഏത്?
ജവഹർലാൽനെഹ്റു തുറമുഖം, മുംബൈ.
4) പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം?
നെല്ലിയാമ്പതി.
5) അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ അംഗമായ ഇന്ത്യൻ വനിത ആര്?
നിതാ അംബാനി.
6) ‘ദ നെയിം ഓഫ് ഗോഡ് ഈസ് മേഴ്സി’ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
ഫ്രാൻസിസ് മാർപാപ്പ.
7) കേരളത്തിലെ ആദ്യത്തെ അമൃത് നഗരം എന്നറിയപ്പെടുന്നത്?
പാലക്കാട്.
8) പൂക്കോട്ടൂർ യുദ്ധം നടന്ന വർഷം?
1921.
9) ആമുഖത്തെ ‘ഭരണഘടനയുടെ ആത്മാവ്’ എന്ന് വിശേഷിപ്പിച്ച വ്യക്തി?
ജവഹർലാൽ നെഹ്റു.
10) ഏത് മൃഗത്തിന്റെ പടമായിരുന്നു ആയ് രാജാക്കന്മാർ ചിഹ്നമായി ഉപയോഗിച്ചിരുന്നത്?
ആന.
11) ഇന്ത്യയിൽ തപാൽ വകുപ്പ് ആരംഭിച്ച ഗവർണർ ജനറൽ?
ഡൽഹൗസി പ്രഭു.
12) കാളിന്ദി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി യുടെ ഇപ്പോഴത്തെ പേര്?
യമുന.
13) ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം ഏത്?
താരാപൂർ.
14) അടിമത്ത നിർമാർജന ദിനം?
ഡിസംബർ 2.
15) പ്രസിദ്ധമായ ‘ഹണിമൂൺ ദ്വീപ്’ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഒഡിഷ.