കോട്ടയം:ജാൻസിയിലെ കന്യാസ്ത്രീകൾക്കെതിരായ ആക്രമണത്തിൽ കുറ്റവാളികശക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ അൽഫോൺസ് കണ്ണന്താനത്തിൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൽഭോൺസ് കണ്ണന്താനത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് അമിത് ഷാ കാഞ്ഞിരപ്പള്ളിയിലെത്തിയത്. ജാൻസിയിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന ആക്രമണത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് അൽഫോൺസ് കണ്ണന്താനം അമിത്ഷായ്ക്ക് നിവേദനം നൽകി. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മറുപടി പ്രസംഗത്തിൽ അമിത് ഷാ.എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്കെതിരെ ശക്തമായ വിമർശനങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നയിച്ചത്. സോളാർ വിവാദവും സ്വർണക്കടത്തും എടുത്തുപറഞ്ഞു.
പത്തനംതിട്ട കളക്ടർ ആയിരുന്ന ടി ടി ആൻറണി ഐഎഎസ് അമിത് ഷാ യിൽനിന്നും ബി ജെ പി അംഗത്വം സ്വീകരിച്ചു. ജില്ലയിലെ എല്ലാ ബിജെപി സ്ഥാനാർത്ഥികളും ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.