ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും സുപ്രീംകോടതി ജഡ്ജി പിന്മാറി.
ജസ്റ്റീസ് വി. രാമസുബ്രഹ്മണ്യനാണ് പിന്മാറിയത്.
അഭിഭാഷകനായിരിക്കെ 2003ൽ മഅദനിക്കു വേണ്ടി മദ്രാസ് ഹൈക്കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് വി. രാമസുബ്രഹ്മണ്യൻ വ്യക്തമാക്കി. കോയമ്പത്തൂർ സ്ഫോടന കേസിലാണ് ഹാജരായത്.
ബംഗളൂരു സ്ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്ന് വി.രാമസുബ്രഹ്മണ്യൻ അറിയിച്ചു.
അതേസമയം, മഅദ്നിക്ക് ജാമ്യവ്യവസ്ഥിൽ ഇളവ് നൽകരുതെന്ന് കർണാടക സർക്കാർ ആവശ്യപ്പെട്ടു. മഅദനി കേരളത്തിൽ പോയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും സർക്കാർ സുപ്രീംകോടതിയെ ബോധിപ്പിച്ചു