ജാനു വീണ്ടും എൻഡിഎയ്ക്ക് ഒപ്പം ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റും ആദിവാസി ഗോത്ര മഹാസഭ ചെയര്‍പേഴ്സണുമായ സി.കെ. ജാനു വീണ്ടും എന്‍.ഡി.എക്കൊപ്പം. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുന്ദ്രേന്‍ നയിച്ച വിജയ് യാത്രയുടെ ശംഖുമുഖത്ത് നടന്ന സമാപന യോഗത്തില്‍ സി.കെ. ജാനുവും പങ്കെടുത്തു. മുന്നണി മര്യാദകള്‍ പാലിക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയതിനാലാണ് എന്‍.ഡി.എയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. ഇടത് – വലത് മുന്നണികള്‍ രാഷ്ട്രീയ പരിഗണന നല്‍കിയില്ലെന്നും ഇതാണ് എന്‍.ഡി.എ പ്രവേശനത്തിന് കാരണമെന്നും അവര്‍ വ്യക്തമാക്കി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്നു സി.കെ. ജാനു