ജയില്‍ ചാടിയ തടവുകാരന്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി. വിയ്യൂർ സെന്‍ട്രല്‍ ജയിലിൽ നിന്നും രക്ഷപ്പെട്ട ശിക്ഷാ തടവുകാരനാണ് ജയില്‍ അധികൃതരുടേയും പോലീസിന്‍റേയും മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ പിടിയിലായത് .ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവൻ ആണ് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ വിയ്യൂര്‍ മണലാറുകാവ് ക്ഷേത്രത്തിന് സമീപം ഒളിച്ചിരിക്കുന്ന നിലയിലാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. പോലീസിനെ കണ്ടതും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ജയിൽ മതിൽ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസിൽ ജോലിക്കായി നിയോഗിച്ചിരുന്നു.തുടര്‍ന്ന് മെസിലെ മാലിന്യം നിക്ഷേപിക്കാൻ മാലിന്യക്കുഴിക്കടുത്തേക്ക് പോയ സഹദേവൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.