ജയഘോഷ് തിരികെ എത്തി
മൂന്ന് ദിവസം മുമ്പ് കത്തെഴുതിവെച്ച് പോയ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ ഒന്നര മണിയോടെ കുഴിവിളയിലുള്ള വീട്ടിൽ എത്തുകയായിരുന്നു. പഴനിയിൽ പോയെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. പോലീസ് വീട്ടിലെത്തി മൊഴിയെടുക്കും. ഇയാളെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കൾ തുമ്പ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തിരിച്ചെത്തിയത്.