17.1 C
New York
Friday, September 17, 2021
Home Kerala ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ : ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയവരെ പോലീസ് തടഞ്ഞു.

ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ : ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയവരെ പോലീസ് തടഞ്ഞു.

കോട്ടയം:ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയം കടുവാക്കുളത്ത് തൂങ്ങി മരിച്ച ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കോട്ടയം മണിപ്പുഴ അർബ്ബൻ സഹകരണ ബാങ്കിന് മുന്നിൽ കൊണ്ട് വന്ന് പ്രതിഷേധിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു.

കോടിമത നാലുവരിപ്പാതയിൽ വച്ചാണ് ആംബുലൻസ് തടഞ്ഞത്.

ഇതേ തുടർന്ന് എസ് ഡി പി ഐ പ്രവർത്തകരും, കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ തർക്കം ഉണ്ടായെങ്കിലും തഹസീൽദാർ ഇടപെട്ട് വായ്പ അടക്കമുള്ള വിഷയം ചർച്ച ചെയ്യാമെന്നുമുള്ള ഉറപ്പിൽ മൃതദേഹം താഴത്തങ്ങാടി പള്ളിയിലേക്ക് സംസ്ക്കാരത്തിനായി കൊണ്ടുപോയി.

കൊച്ചുപറമ്പിൽ ഫാത്തിമാബീവിയുടെ മക്കളായ നിസാർ ഖാൻ (34), നസീർ ഖാൻ (34) എന്നിവരാണ് തിങ്കളാഴ്ച്ച വീട്ടിനുള്ളിൽ തുങ്ങി മരിച്ചത്. മണിപ്പുഴ അർബൻ സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്തതിന്റെ ഭാഗമായി ജപ്തി നോട്ടീസ് വന്നതിനെ തുടർന്നാണ് ഇരട്ട സഹോദരങ്ങൾ തൂങ്ങി മരിച്ചതെന്ന് പറയപ്പെടുന്നു.
17 ലക് ഷം രുപയുടെ ബാധ്യതയാണ് ഇവർ ക്ക് ഉണ്ടായിരുന്നത്. മക്കളുടെ മൃതദേഹങ്ങളെ അനുഗമിച്ച ഫാത്തിമ ബീവിയുടെ വിലാപവും സംഭവങ്ങൾക്കിടെ നൊമ്പരമുണർത്തുന്ന കാഴ്ച്ചയായി.
പോലീസ് ഗതാഗതം വഴി തിരിച്ചു വിട്ടുവെങ്കിലും
കോടിമത നാലുവരിപ്പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ പ്പെട്ടു. .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com