17.1 C
New York
Sunday, November 27, 2022
Home Kerala ജനമൈത്രി പോലീസിന്‍റെ കരുതലിൽ എരുമേലിയിലും പാലായിലും പണികഴിപ്പിച്ച വീടുകളുടെ താക്കോൽ എ ഡി ജി പി...

ജനമൈത്രി പോലീസിന്‍റെ കരുതലിൽ എരുമേലിയിലും പാലായിലും പണികഴിപ്പിച്ച വീടുകളുടെ താക്കോൽ എ ഡി ജി പി ശ്രീജിത്ത്‌ ഐ പി എസ് കൈമാറി

Bootstrap Example

ജനമൈത്രി പോലീസിന്‍റെ കരുതലിൽ എരുമേലിയിലും പാലായിലും പണികഴിപ്പിച്ച വീടുകളുടെ താക്കോൽ എ ഡി ജി പി ശ്രീജിത്ത്‌ ഐ പി എസ് കൈമാറി

പാലാ: ജനമൈത്രി പോലീസിന്‍റെ കരുതലിൽ പണിത ഇടമറ്റത്തെ അതുല്യ മോളുടെ വീടിന്‍റെ താക്കോൽദാനവും സീനിയർ സിറ്റിസണിന്‍റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന ബെൽ ഓഫ് ഫെയ്ത് അലാറമിന്‍റെ വിതരണോദ്ഘാടനവും ജനമൈത്രി സംസ്ഥാന നോഡൽ ഓഫീസർ എ ഡി ജി പി എസ് ശ്രീജിത്ത് ഐപിഎസ് നിർവ്വഹിച്ചു. ജില്ലാ പോലിസ് മേധാവി ജി ജയ്ദേവ് ഐ പി എസ്, ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് സെൽ ഡി വൈ എസ് പി വിനോദ് പിള്ള, പാലാ ഡി വൈ എസ് പി സാജു വർഗീസ്, കിഴതടിയൂർ ബാങ്ക് പ്രസിഡൻ്റ് ജോർജ് സി കാപ്പൻ, ബ്രില്യൻ്റ് സ്റ്റഡി സെന്‍റെര്‍ ഡയറക്ടർ സ്റ്റീഫൻ ജോസഫ്, ഇടമറ്റം ഹൈസ്കൂൾ ഹെഡ്മിസ്സസ്സ് എബിൻ കുറുമുണ്ണിൽ, എസ് എച്ച് ഓ അനൂപ് ജോസ്, ജനമൈത്രി ഭവന നിർമ്മാണ സമിതി കൺവീനർ ഷിബു തെക്കേമറ്റം, കെ പി എ ജില്ലാ സെക്രട്ടറി അജേഷ് കുമാർ, എന്നിവർ പ്രസ്തുത ചടങ്ങില്‍ സന്നഹിതരിരുന്നു.
എരുമേലി: മുട്ടപ്പള്ളി കിഴക്കേപ്പാറ ഓമന, മക്കളായ രജനി, മഞ്ജു, മല്ലിക എന്നിവരുൾപ്പെട്ട കുടുംബത്തിനാണ് വീട് എന്ന സ്വപ്നം സഫലമായത്. എ ഡി ജി പി ശ്രീജിത്ത്‌ ഐ പി എസ് താക്കോൽ കൈമാറിയ ചടങ്ങിൽ ജില്ലാ പോലിസ് മേധാവി ജി ജയദേവ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സന്തോഷ്‌ കുമാർ, ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് സെൽ ഡി വൈ എസ് പി വിനോദ് പിള്ള, എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സജീവ് ചെറിയാൻ, എസ് ഐ ഷമീർ ഖാൻ, പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, വാർഡ് അംഗം എം എസ് സതീഷ് തുടങ്ങിയവർ പങ്കെടുത്തു. എട്ട് ലക്ഷം രൂപയിലേറെ ചെലവിട്ടാണ് വീട് നിർമാണം പൂർത്തിയായത്.

Facebook Comments

COMMENTS

- Advertisment -

Most Popular

60 വയസ് കഴിഞ്ഞവരാണെങ്കിൽ 1,600 രൂപ നേടാം; സർക്കാറിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കുന്നത് എങ്ങനെ.

വാർധക്യ കാലത്ത് ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തേണ്ടത് സർക്കാറുകളുടെ കടമയാണ്. ഇതിനായി സർക്കാറുകൾ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വലിയ സാമ്പത്തിക ചെലവ് വരുന്ന പദ്ധതികളാണെങ്കിലും അർഹരായ ​ഗുണഭോക്താക്കൾക്ക് 1,600 രൂപ മാസ...

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി.

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും. നാല് പഞ്ചായത്തുകളിൽ മുമ്പ് പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു....

വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കത്തിച്ച സംഭവം; പ്രതി പിടിയിൽ.

നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ...

പൊരുതി വീണ് ഡെൻമാർക്ക്‌, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ.

ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക്‌ ഗോൾ കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: