17.1 C
New York
Wednesday, December 1, 2021
Home Kerala ജനങ്ങളുടെ പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി റേഷന്‍ കടകളില്‍ ‘ഡ്രോപ് ബോക്‌സ്’ വരുന്നു.

ജനങ്ങളുടെ പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി റേഷന്‍ കടകളില്‍ ‘ഡ്രോപ് ബോക്‌സ്’ വരുന്നു.

തിരുവനന്തപുരം: പരാതികളും നിര്‍ദേശങ്ങളും അധികൃതരെ അറിയിക്കാന്‍ റേഷന്‍ കടകളില്‍ ഡ്രോപ് ബോക്‌സ് സ്ഥാപിക്കാന്‍ തീരുമാനം. കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, എ.ആര്‍.ഡി.യുമായി ബന്ധപ്പെട്ട പരാതികള്‍, റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അധികൃതരെ അറിയിക്കാനാകും.

ബോക്‌സിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായിരിക്കും. ഓരോ ആഴ്ചയുടെയും അവസാന പ്രവൃത്തിദിവസം റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ റേഷന്‍ ഡിപ്പോകളില്‍ സൂക്ഷിച്ചിട്ടുള്ള ബോക്‌സ് തുറന്ന് റേഷന്‍കാര്‍ഡിനെ സംബന്ധിച്ച അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസിലും റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം, അളവ്, വില, എ.ആര്‍.ഡി.യുമായി ബന്ധപ്പെട്ട പരാതികള്‍, നിവേദനങ്ങള്‍, പരാതികള്‍, നിര്‍ദേശങ്ങള്‍ എന്നിവ എ.ആര്‍.ഡി. തലത്തില്‍ രൂപവത്കരിച്ചിട്ടുള്ള വിജിലന്‍സ് കമ്മിറ്റിക്കും കൈമാറും.

2017 ല്‍ റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡുടമകള്‍ക്ക് അവസരം നല്‍കും. ഇതിനായി തെളിമ എന്ന പേരില്‍ പദ്ധതി നടപ്പാക്കും. കാര്‍ഡിലെ അംഗങ്ങളുടെ പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡുടമയുമായുള്ള ബന്ധം, എല്‍.പി.ജി-വൈദ്യുതി കണക്ഷനുകളുടെ വിശദാംശങ്ങള്‍ എന്നിവയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനും പിശകുകള്‍ തിരുത്തുന്നതിനും എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ പ്രചാരണ പരിപാടികള്‍ നടത്തും.

അടുത്ത ഏപ്രില്‍ മാസത്തോടെ എല്ലാ റേഷന്‍ കാര്‍ഡുകളും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിലേക്ക് പോകുമ്പോള്‍ കാര്‍ഡിലെ വിവരങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് ഉറപ്പുവരുത്തുവാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: