17.1 C
New York
Wednesday, September 22, 2021
Home Kerala ജനകീയാസൂത്രണപദ്ധതിയുടെ രജത ജൂബിലി ഒരു വർഷം നീളുന്ന ആഘോഷങ്ങളോടെ നടത്താൻ സർക്കാർ. .

ജനകീയാസൂത്രണപദ്ധതിയുടെ രജത ജൂബിലി ഒരു വർഷം നീളുന്ന ആഘോഷങ്ങളോടെ നടത്താൻ സർക്കാർ. .

തിരുവനന്തപുരം : ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലി ഒരു വർഷം നീളുന്ന ആഘോഷങ്ങളോടെ നടത്താൻ സർക്കാർ. 17 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

നേട്ടങ്ങളും കോട്ടങ്ങളും പരിഗണിച്ച് തിരുത്തലുകളോടെ ജനകീയാസൂത്രണത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനാണ് രണ്ടാം ഘട്ടത്തിൽ ഊന്നൽ നൽകുക.അധികാര വികേന്ദ്രീകരണത്തിലൂടെ പദ്ധതികളുടെ പ്രയോജനം താഴേത്തട്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയാസൂത്രണം ആരംഭിച്ചതെങ്കിലും കേന്ദ്രം സംസ്ഥാനങ്ങൾക്ക് അധികാരം വികേന്ദ്രീകരിച്ച് നൽകിയില്ലെന്ന് എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
തദ്ദേശസ്ഥാപനങ്ങളെ തൊഴിൽദാതാക്കളാക്കുന്ന മാതൃക

അതേസമയം, സംസ്ഥാനം തദ്ദേശ സ്ഥാപനങ്ങളിലേക്ക് അധികാരവികേന്ദ്രീകരണം നടത്തി പ്രയോജനം താഴേത്തട്ടില്‍ എത്തിച്ചു. ഫലപ്രദമായി അധികാരവികേന്ദ്രീകരണം നടന്നത് കേരളത്തിലാണ്. ഇത് അംഗീകരിക്കപ്പെട്ട മാതൃകയായി മാറിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തദ്ദേശസ്ഥാപനങ്ങളെ തന്നെ തൊഴിൽദാതാക്കൾ ആക്കുന്ന മാതൃകയാണ് രണ്ടാംഘട്ടത്തിൽ സ്വീകരിക്കുക. കുടുംബശ്രീ സംവിധാനത്തെ ശക്തിപ്പെടുത്തും. പുതിയ തലമുറയെ കുടുംബശ്രീയിലെത്തിക്കും.അച്ചാർ മുതൽ ഐ.ടി വ്യവസായം വരെ ഉൾപ്പെടുത്തി കുടുംബശ്രീ സംരംഭകത്വം ശക്തിപ്പെടുത്തും. ടൂറിസം സ്പോർട്‌സ് എന്നിവയ്ക്കും പ്രാധാന്യം നൽകി തൊഴിലില്ലായ്‌മ പരിഹരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: