17.1 C
New York
Saturday, March 25, 2023
Home Kerala ഛായാഗ്രാഹകനും സംവിധായകനുമായ പി എസ് നിവാസ് (പി ശ്രീനിവാസ്‌) അന്തരിച്ചു.

ഛായാഗ്രാഹകനും സംവിധായകനുമായ പി എസ് നിവാസ് (പി ശ്രീനിവാസ്‌) അന്തരിച്ചു.

കോഴിക്കോട്: ഛായാഗ്രാഹകനും സംവിധായകനുമായ പി എസ് നിവാസ് (പി ശ്രീനിവാസ്‌) അന്തരിച്ചു. 1970കളിൽ തുടങ്ങി മൂന്നു പതിറ്റാണ്ടോളം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളിൽ പ്രവർത്തിച്ചു. ഭാരതിരാജയുടെ സ്ഥിരം ക്യാമറാമാനായിരുന്നു. ശ്രീകുമാരന്‍തമ്പി സംവിധാനം ചെയ്‌ത ‘മോഹിനിയാട്ടം’ (1977) എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടി. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്‌കാരവും 1979ൽ ലഭിച്ചു. കോഴിക്കോട്‌ മെഡിക്കൽ കോളേജിനു സമീപം പെയിൻ ആന്റ്‌ പാലിയേറ്റീവ്‌ കെയറിലായിരുന്നു അന്ത്യം.

കോ​ഴിക്കോട് ദേ​വ​ഗി​രി കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദം നേ​ടി​യ​തി​നു​ശേ​ഷം മ​ദ്രാ​സി​ലെ അ​ഡ​യാ​ർ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്​ന് മോ​ഷ​ൻ പി​ക്ച​ർ ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ ഡി​പ്ലോ​മ നേ​ടി. സം​വി​ധാ​യ​ക​ൻ പി.​എ​ൻ. മേ​നോ​ന്‍റെ കു​ട്ട്യേ​ട​ത്തി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തു​ട​ക്കം. പ്ര​ശ​സ്ത കാ​മ​റാ​മാ​നാ​യി​രു​ന്ന അ​ശോ​ക് കു​മാ​റി​ന്‍റെ കീ​ഴി​ൽ ഓ​പ്പ​റേ​റ്റീ​വ് കാ​മ​റാ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടാ​യി​​രു​ന്നു ഇ​ത്. ബാ​ബു ന​ന്ദ​ൻ​കോ​ടി​ന്‍റെ സ​ത്യ​ത്തി​ന്‍റെ നി​ഴ​ലി​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ്വ​ത​ന്ത്ര ഛായാ​ഗ്രാ​ഹ​ക​നാ​കു​ന്ന​ത്.

കോഴിക്കോട്ടുകാരനായ പി എസ് നിവാസ് ‘ഭാഗ്യരാജും ചിരഞ്ജീവിയും നായകന്‍മാരായി അരങ്ങേറിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനും നിവാസ് ആയിരുന്നു. തമിഴിലെ ലാന്റ്മാർക്ക് സിനിമകളായ ’16 വയതിനിലേ’, ‘കിഴക്കേ പോകും റയില്‍’, ‘സികപ്പു റോജാക്കള്‍’, തെലുങ്കിലെ ‘സാഗര സംഗമം’ തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചതും നിവാസ് ആയിരുന്നു. മലയാളത്തില്‍ ‘സത്യത്തിന്റെ നിഴലില്‍’, ‘ശംഖുപുഷ്പം’, ‘സര്‍പ്പം’, ‘ലിസ’ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായിരുന്നു.. ഭാരതിരാജ ആദ്യമായി അഭിനയിച്ച ‘കല്ലുക്കുള്‍ ഈരം’ എന്ന സിനിമ സംവിധാനം ചെയ്തതും പി എസ് നിവാസ് ആയിരുന്നു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഹൈ ഓൺ മ്യൂസിക് സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസിൽ.

ഡാളസ്: മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായകരായ വിധു പ്രതാപും, ജോൽസനയും, സച്ചിൻ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം ഹൈ ഓണ്‍ മ്യൂസിക് ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5...

വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി

ഫിലഡൽഫിയ: പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ പുതിയ വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫിലഡൽഫിയയിലുള്ള മയൂര റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ വച്ച് നടന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ...

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ്...

വുമൺ ഓഫ് ദ ഇയർ’ ബഹുമതി യുടി ഓസ്റ്റിൻ പ്രൊഫസർക്ക്

ഓസ്റ്റിൻ, ടെക്സസ് - യുഎസ്എ ടുഡേയുടെ അഭിമാനകരമായ വാർഷിക "വുമൺ ഓഫ് ദ ഇയർ" ബഹുമതികൾ പ്രഖ്യാപിച്ചു, ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും അവാർഡ് നേടിയ ചരിത്രകാരിയുമായ മോണിക്ക മുനോസ് മാർട്ടിനെസാണ്...
WP2Social Auto Publish Powered By : XYZScripts.com
error: