ചൈനീസ് മഞ്ഞ പൂശിയ നൂലിന് നിരോധനം
പട്ടം പറത്തുന്നതിന് ഉപയോഗിച്ചു വരുന്ന ചൈനീസ് മഞ്ഞ എന്ന സിന്തറ്റിക് പദാര്‍ത്ഥം പൂശിയ കൃത്രിമ നൂലിൻ്റെ നിർമ്മാണം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവ നിരോധിച്ചതായി ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു. മനുഷ്യരുടെയും മറ്റ് ജന്തുജാലങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനം .
Facebook Comments