വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നാലെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ.
ബുധനാഴ്ച രാത്രിയോടെയാണ് വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ചത്. രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇന്നലെ വൈകുന്നേരം പ്രവർത്തകർ തമ്മിൽ അപ്രതീക്ഷിത സംഘർഷമുണ്ടാവുകയായിരുന്നു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആലപ്പുഴ ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. ഹർത്താലിനിടെ ചേർത്തല നഗരത്തിൽ കടകൾക്ക് നേരേയും ആക്രമണമുണ്ടായി. മൂന്ന് കടകൾ തീവെച്ചുനശിപ്പിക്കുകയും ഒരു കട തല്ലിത്തകർക്കുകയും ചെയ്തിട്ടുണ്ട്.