17.1 C
New York
Monday, September 27, 2021
Home Kerala ചേവായൂരില്‍ ബസില്‍ പീഡനത്തിന് ഇരയായ; യുവതിയുടെ അമ്മ വീട്ടില്‍ മരിച്ച നിലയില്‍.

ചേവായൂരില്‍ ബസില്‍ പീഡനത്തിന് ഇരയായ; യുവതിയുടെ അമ്മ വീട്ടില്‍ മരിച്ച നിലയില്‍.

കോഴിക്കോട്: ചേവായൂരില്‍ബസില്‍കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ അമ്മയെ മരിച്ച നിലയില്‍കണ്ടെത്തി. പൂളക്കടവിനടത്ത പത്രോണി നഗറിലെ വീട്ടിനുള്ളിലാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പുഴുവരിച്ച നിലയിലായിരുന്നു. ഇന്ന് രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. പീഡനത്തിന് ഇരയായ യുവതിയെ സാമൂഹ്യനീതി വകുപ്പിന്റെ നിർദ്ദേശപ്രകാരം മറ്റൊരു കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

ജൂലൈ 21 നാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നിർത്തിയിട്ട ബസിനുള്ളിൽ വെച്ച് മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ യുവതിയെ ഇരുചക്ര വാഹനത്തിൽ കയറ്റി മെഡിക്കൽ കോളേജിനു സമീപം മുണ്ടിക്കൽത്താഴം കോട്ടാപറമ്പ് ഷെഡിൽ നിർത്തിയിട്ട ബസിലെത്തിച്ചാണ് ബലാത്സംഗം ചെയ്തത്. പീഡനത്തിന് ശേഷം ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങികൊടുത്ത് സംഘം യുവതിയെ കുന്ദമംഗലം ഓട്ടോസ്റ്റാൻഡിനടുത്ത് ഇറക്കിവിടുകയും ചെയ്തിരുന്നു.

സംഭവത്തിൽ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ് (38), പത്താംമൈൽ മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനെ പിടികൂടാനായിട്ടില്ല.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി നേരത്തെയും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സ തേടിയിരുന്ന യുവതി രോഗം കലശലാകുമ്പോൾ ഇടയ്‌ക്കിടെ വീട് വിട്ടിറങ്ങാറുണ്ട്. ഇത്തരത്തിൽ വീട് വിട്ടിറങ്ങിയപ്പോൾ താൻ നേരത്തെയും പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: