17.1 C
New York
Monday, September 20, 2021
Home Kerala ചേപ്പാട്‌ ലെവല്‍ക്രോസ്‌ അപകടം: 25 വര്‍ഷത്തിനു ശേഷം കേസുകളില്‍ തീര്‍പ്പ്‌

ചേപ്പാട്‌ ലെവല്‍ക്രോസ്‌ അപകടം: 25 വര്‍ഷത്തിനു ശേഷം കേസുകളില്‍ തീര്‍പ്പ്‌

ഇരുപത്തിയഞ്ച്‌ വര്‍ഷം മുമ്പ്‌ ചേപ്പാട്‌ ലെവല്‍ക്രോസില്‍ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്‌റ്റ്‌ ബസില്‍ ട്രെയിന്‍ ഇടിച്ച്‌ 35 പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ നഷ്‌ടപരിഹാര കേസുകളില്‍ തീര്‍പ്പായി.

നാല്‍പതോളം നഷ്‌ടപരിഹാര കേസുകളാണ്‌ ഇന്നലെ മാവേലിക്കര താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ദേശീയ ലോക്‌ അദാലത്തില്‍ തീര്‍പ്പാക്കിയത്‌. കോടതി വിധിച്ച തുകയും 8600 ദിവസത്തെ പലിശയും ചേര്‍ത്ത തുക 60 ദിവസങ്ങള്‍ക്കകം നല്‍കാമെന്ന റെയില്‍വേയുടെ ഉറപ്പിലാണ്‌ കേസുകള്‍ അവസാനിപ്പിച്ചത്‌. 1996 മെയ്‌ 14 ന്‌ ഉച്ചയ്‌ക്ക്‌ 1.20 ന്‌ കായംകുളം-ആലപ്പുഴ പാസഞ്ചര്‍ ട്രെയിനാണ്‌ ബസിലിടിച്ചത്‌. 44 യാത്രക്കാരാണ്‌ ബസിലുണ്ടായിരുന്നത്‌.

ഏവൂര്‍ വടക്ക്‌ പടിഞ്ഞാറ്‌ ഇടയ്‌ക്കാട്‌ തെക്കതില്‍ കൊച്ചുനാരായണന്റെ മകന്‍ സോമന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരായിരുന്നു ബസിലുണ്ടായിരുന്നത്‌.2007 ല്‍ മാവേലിക്കര വാഹനാപകട നഷ്‌ടപരിഹാര കോടതി ബസിന്റെ ഇന്‍ഷുറന്‍സ്‌ കമ്പനിയും റെയില്‍വേയും തുല്യമായി നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ വിധിച്ചിരുന്നു. എന്നാല്‍ ആളില്ലാ ലെവല്‍ക്രോസിലെ അപകടങ്ങള്‍ക്ക്‌ തങ്ങള്‍ക്ക്‌ ഉത്തരവാദിത്തം ഇല്ലെന്ന രീതിയില്‍ റെയില്‍വേയും കൂടുതല്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ ഹര്‍ജിക്കാരും ഹൈക്കോടതിയില്‍ അപ്പീലുകള്‍ ഫയല്‍ ചെയ്തിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: