17.1 C
New York
Tuesday, January 25, 2022
Home Kerala ചെറുകിട - ഇടത്തരം സംരംഭകർക്ക്‌ 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ.

ചെറുകിട – ഇടത്തരം സംരംഭകർക്ക്‌ 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ.

ചെറുകിട ഇടത്തരം സംരംഭകർക്ക്‌ 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ നൽകും. നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനരാവിഷ്കരിച്ച് സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

ഇതുവരെ 7% പലിശയിൽ 50 ലക്ഷം രൂപ വരെയാണ് നൽകിയിരുന്നതെങ്കിൽ പുതിയ പദ്ധതിവഴി 1 കോടി രൂപ വരെ 5% പലിശ നിരക്കിൽ ലഭ്യമാക്കും. ഒരു വർഷം 500 സംരംഭങ്ങൾ എന്ന നിരക്കിൽ 5 വർഷങ്ങൾകൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങൾക്ക് സഹായം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിനായി ഓരോ വർഷവും കെഎഫ്‌സി 300 കോടി രൂപ നീക്കിവയ്ക്കും. പദ്ധതിയിൽ 3% സബ്‌സിഡി കേരള സർക്കാരും, 2% സബ്‌സിഡി കെഎഫ്‌സിയും നൽകും. സ്റ്റാർട്ടപ്പുകൾക്കും ഈ പദ്ധതിയിൽ പ്രയോജനം ലഭിക്കും. സ്റ്റാർട്ടപ്പുകൾക്കു 1 കോടി രൂപവരെയുള്ള വായ്‌പ 5.6% നിരക്കിൽ ഈ പദ്ധതിമുഖേന ലഭ്യമാക്കുന്നതാണ്.

പദ്ധതി ചെലവിൻ്റെ 90% വരെയാണ് വായ്‌പ നൽകുക. പുതിയ പദ്ധതികൾക്ക് ഒരു കോടി രൂപയ്ക്ക് മുകളിലും വായ്‌പ ലഭിക്കും. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ
1 കോടി രൂപ വരെ ഉള്ള വായ്‌പകൾ 5 ശതമാനം നിരക്കിലും ബാക്കി തുക കെഎഫ്‌സിയുടെ സാധാരണ പലിശ നിരക്കിൽ ഉൾപെടുത്തിയായിരിക്കും വായ്‌പ അനുവദിക്കുക.

10 വർഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകുമെങ്കിലും പലിശ ഇളവ് 5 വർഷത്തേക്കായിരിക്കും. തെരഞ്ഞെടുത്ത സംരംഭകർക്കായി കെഎഫ്‌സി പ്രത്യേക പരിശീലനവും തുടർസേവനങ്ങളും ലഭ്യമാക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: