17.1 C
New York
Thursday, June 30, 2022
Home Kerala ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം ; നാദാപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം ; നാദാപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്.

ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ് വീട്ടിലേക്ക് ചെമ്മീന്‍ എത്തിച്ചത്. പാകം ചെയ്ത കറി കഴിച്ചുടന്‍ തന്നെ സുലേഖയ്ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. പിന്നീട് ഇവരെ കല്ലാച്ചിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ടോടെ അസ്വസ്ഥത വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇവരെ കോഴിക്കോടുള്ള ഒരു സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരവേയായിരുന്നു അന്ത്യം.

സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അന്വേഷണം നടത്തിവരികയാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: