കോട്ടയം മാങ്ങാനം ചെമ്മരപ്പള്ളി പാടശേഖരത്തിൽ നൂറു മേനി കൊയ്തെടുത്ത് കോട്ടയം നിയമ സഭാ മണ്ഡലത്തിലെ Ldf സ്ഥാനാർത്ഥി Adv K അനിൽകുമാർ . നദീസംയോജന പദ്ധതിയുടെ കോർഡിനേറ്ററായ അനിൽകുമാർ തന്നെയാണ് ചെമ്മരപ്പളളി വടക്കു പുറം പാടശേഖരത്ത് വിത നടത്തിയത് .അനിൽ കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയ നദിസംയോജന പദ്ധതിയുടെ ഭാഗമായാണ് ഇവിടെ നാൽപത്തിമൂന്നേക്കറിൽ നെൽകൃഷി പുനരാരംഭിച്ചത് തരിശായി കിടന്ന പാടശേഖരത്ത് കൃഷി ആരംഭിക്കാൻ ജനകീയ സമിതി തോടുകൾ തെളിച്ചെടുത്തു . ഇതിന്റെ ഫലമായി ഈ പ്രദേശത്ത് നൂറേക്കറിൽ അധികം സ്ഥലത്ത് നെൽകൃഷി പുനരാരംഭിക്കാനായി .
ശനിയാഴ്ച്ച രാവിലെ പാടശേഖര സമിതി ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വിത നടത്തിയ അനിൽകുമാർ തന്നെ വിളവെടുപ്പു നടത്തി
പ്രജയരഹിത കോട്ടയം എന്ന വലിയ പദ്ധതിയാണ് Ldf നടപ്പാക്കാനാഗ്രഹിക്കുന്നതെന്നു Adv അനിൽ കുമാർ പറഞ്ഞു
പഴക്കാനിലം കായൽ തെളിക്കുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു പാടശേഖര സമിതി പ്രസിഡന്റ് സജി . സെക്രട്ടറി എം ജി സുരേന്ദ്രൻ വാർഡ് മെമ്പർ PT biju തുടങ്ങിയവർ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു പാടശേഖരത്ത് കൃഷി ഇറക്കിയ മെൽവിനെ ചടങ്ങിൽ അനിൽകുമാർ ആദരിച്ചു

