ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് ബദലായി രാഷ്ട്രീയ പ്രചാരണ യാത്രയ്ക്ക് എൽ.ഡി.എഫും ഒരുങ്ങുന്നു.
തെക്കൻ-വടക്കൻ മേഖലാ ജാഥകൾ നടത്താൻ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. 27-ന് ചേരുന്ന ഇടതുമുന്നണിയോഗത്തിന് ശേഷം ഇതിന്റെ പ്രഖ്യാപനമുണ്ടാകും. വികസനമുന്നേറ്റം രാഷ്ട്രീയ അജണ്ടയാക്കി പ്രചാരണം ഏറ്റെടുക്കണമെന്നും സി.പി.എം. തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം കോൺഗ്രസും യു.ഡി.എഫും നടത്തുന്ന തിരുത്തൽ പ്രക്രിയ ഗൗരവത്തോടെ കാണണമെന്നാണ് സെക്രട്ടേറിയറ്റിലുണ്ടായ വിലയിരുത്തൽ. ഇതിന് രാഷ്ട്രീയ പ്രതിരോധം തീർക്കാനുള്ള കർമപരിപാടികൾക്ക് സി.പി.എമ്മും എൽ.ഡി.എഫും രൂപംനൽകും