17.1 C
New York
Monday, March 20, 2023
Home Kerala ചെന്നായയുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയ മ്ലാവിന്‍ കുട്ടിയ്ക്ക് വനപാലകര്‍ സംരക്ഷണം ഒരുക്കി

ചെന്നായയുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയ മ്ലാവിന്‍ കുട്ടിയ്ക്ക് വനപാലകര്‍ സംരക്ഷണം ഒരുക്കി

ചെന്നായയുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയ മ്ലാവിന്‍ കുട്ടിയ്ക്ക് കോന്നിയിലെ വനപാലകര്‍ സംരക്ഷണം ഒരുക്കി. തണ്ണിതോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപം കല്ലാറിനു മറുവശം ഉള്ള കാട്ടില്‍ നിന്നുമാണ് മ്ലാവിന്‍ കുട്ടി പ്രാണ രക്ഷാര്‍ത്ഥം ആറ്റിലേക്ക് ചാടിയത് . അവശനിലയില്‍ നീന്തി വരുന്ന മ്ലാവിന്‍ കുട്ടിയെ കുട്ടവഞ്ചി തുഴച്ചിലുകാര്‍ ആണ് കണ്ടത് . ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചു . തുടര്‍ന്ന് നോര്‍ത്ത് കുമരം പേരൂര്‍ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചു . വന പാലകര്‍ ഉടന്‍ സ്ഥലത്ത് എത്തി . ഇടതു കാല്‍ പാദത്തിലും മൂക്കിലും മുറിവ് കണ്ടെത്തി . മൂന്നു മാസം പ്രായം കണക്കാക്കുന്നു .

കുട്ടി മ്ലാവിനെയും തള്ളയെയും ചെന്നായ ആക്രമിക്കുന്നതിന് ഇടയില്‍ ഉണ്ടായ പരിക്ക് ആണ് ഇതെന്ന് വനപാലകര്‍ പറയുന്നു . തള്ള മ്ലാവിനെ തേടി കുട്ടി കാടിന് മറുകരയില്‍ എത്തിയതാകാനാണ്‌ സാധ്യത . ഈ മേഖലയില്‍ ചെന്നായുടെ ശല്യം ഉണ്ടെന്നും വനപാലകര്‍ പറയുന്നു . മ്ലാവിന്‍ കുട്ടിയെ തണ്ണിതോട് മൃഗാശുപത്രിയില്‍ എത്തിച്ചു കാലില്‍ ഉള്ള മുറുവില്‍ മരുന്ന് വെച്ച് കെട്ടുകയും ,മൂക്കിലെ മുറുവില്‍ പുഴുക്കള്‍ ഉണ്ടാകാതെ ഇരിക്കാന്‍ ഉള്ള ചികിത്സയും നല്‍കി . ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മ്ലാവിന്‍ കുട്ടിയെ വനം വകുപ്പ് ഓഫീസില്‍ എത്തിച്ചു തുടര്‍ ചികിത്സയും സംരക്ഷണവും വനപാലകര്‍ ഒരുക്കി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നൂറുദിനകര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി എബിസിഡി പദ്ധതി പൂര്‍ണ വിജയമാക്കാന്‍ നടപടി: ജില്ലാ കളക്ടര്‍

സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമാക്കി എബിസിഡി പദ്ധതിയെ ഉള്‍പ്പെടുത്തി രണ്ടു മാസത്തിനുള്ളില്‍ ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍...

സമഗ്ര പുരോഗതി കൈവരിച്ച് കേരളം മുന്നേറുന്നു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സഞ്ചരിക്കുന്ന വികസന ഹ്രസ്വചിത്ര പ്രദര്‍ശനം ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ മേഖലകളില്‍ സമഗ്രമായ പുരോഗതി കൈവരിച്ച് കേരളം മുന്നേറുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ...

ശിവ പ്രഭാകര സിദ്ധ യോഗിയുടെ 760 -മത് ജന്മ ജയന്തി ആഘോഷത്തിനു തുടക്കം

ഓമല്ലൂർ ശിവ പ്രഭാകര സിദ്ധ യോഗിയുടെ 760 -മത് ജന്മ ജയന്തി ആഘോഷം പത്തനംതിട്ട ഡിവൈ എസ് പി എസ് .നന്ദകുമാർ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ചിങ്ങോലി ശിവ പ്രഭാകര സിദ്ധ യോഗീശ്വര...

ഡോക്ടർ ജോൺ ബ്രിട്ടാസ് എം പി യുടെ മാതാവിന്റെ നിര്യാണത്തിൽ കൈരളിടിവി യുഎസ് എ പ്രവർത്തകരുടെ ആദരാജ്ഞലികൾ

ന്യൂയോർക്: രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ (95 ) കണ്ണൂർ പുലിക്കുരുമ്പ നിര്യാണത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവി യുഎസ് എ യുടെ പ്രവർത്തകരുടെ...
WP2Social Auto Publish Powered By : XYZScripts.com
error: