17.1 C
New York
Wednesday, September 22, 2021
Home Kerala ചുമതല ബോധമുള്ള പാർട്ടിയായി സംസ്ഥാനത്തെ കോൺഗ്രസിനെ പുനക്രമീകരിക്കാനാണ് നീക്കമെന്ന് കെ സുധാരകൻ

ചുമതല ബോധമുള്ള പാർട്ടിയായി സംസ്ഥാനത്തെ കോൺഗ്രസിനെ പുനക്രമീകരിക്കാനാണ് നീക്കമെന്ന് കെ സുധാരകൻ

തുടർച്ചയായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയത്തിന് ശേഷം പാർട്ടി ശക്തിപ്പെടുത്താനുള്ള പദ്ധതികൾ വിവരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

ചുമതല ബോധമുള്ള പാർട്ടിയായി സംസ്ഥാനത്തെ കോൺഗ്രസിനെ പുനക്രമീകരിക്കാനാണ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെ ചുമതല വീതിച്ച് നൽകുമെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

ഓരോ കമ്മിറ്റിയുടെയും പ്രവർത്തനം ആറ് മാസം കൂടുമ്പോൾ വിലയിരുത്തും. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കും. നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്ത് കമ്മിറ്റിയിൽ വനിത പ്രസിഡന്റെന്ന നിബന്ധന ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അച്ചടക്കരാഹിത്യം പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല. ഗ്രൂപ്പ് യോഗങ്ങളെ കർശനമായി നിരീക്ഷിക്കും. പാർട്ടിക്ക് തിരിച്ചടിയാകുന്ന നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നേതാക്കൾക്കിടയിൽ ഫ്ലക്സ് രാഷ്ട്രീയം വിലക്കും. ഒരേ സമയം ഒരു പദവി മാത്രമേ പാർട്ടി നേതാക്കൾക്ക് ഇനി അനുവദിക്കൂ. ത്രിതല പത്മായത്ത് സമിതികളെ നിരീക്ഷിക്കാൻ സഹകരണ സെൽ കൊണ്ടുവരും. രണ്ട് ടേം വ്യവസ്ഥ സഹകരണ മേഖലയിൽ കൊണ്ടുവരുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടി പരിപാടികൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും വ്യക്തമാക്കി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.

തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം...

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: