17.1 C
New York
Wednesday, October 5, 2022
Home Kerala ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് എൻഎസ്എസ് നോട്ടീസ് അയച്ചു. മുന്നോക്ക സമുദായ ലിസ്റ്റ്

ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് എൻഎസ്എസ് നോട്ടീസ് അയച്ചു. മുന്നോക്ക സമുദായ ലിസ്റ്റ്

ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് എൻഎസ്എസ്  നോട്ടീസ് അയച്ചു. മുന്നോക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന കോടതി നിർദ്ദേശം  സർക്കാർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഒരു മാസത്തിനുള്ളിൽ ലിസ്റ്റ്പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട്  കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.
മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തുന്നത് ചോദ്യംചെയ്തുകൊണ്ടും എത്രയും പെട്ടെന്ന് പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എൻഎസ്എസ് കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉപ ഹർജിയിൽ വാദം കേട്ട ശേഷം ഒരു മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ആകില്ലെന്ന വാദമാണ് ഇതിനെതിരെ സർക്കാർ മുന്നോട്ടു വച്ചത്. എന്നാൽ സർക്കാരിൻറെ ഈ വാദവും കോടതി തള്ളിക്കളയുകയാണുണ്ടായത്. ഹൈക്കോടതി ഉത്തരവ് പ്രകാരം മുന്നോക്ക സമുദായ പട്ടിക സർക്കാർ കഴിഞ്ഞ ഏപ്രിൽ 23 ന് മുമ്പ് പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. ഉത്തരവ് പുറപ്പെടുവിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും അത് നടപ്പിലാക്കാത്തതിനെതിരെയാണ് ഇപ്പോൾ എൻ എസ് എസ് ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരിക്കുന്നത്. പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നഷ്ടമാവുകയാണ്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന്  അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ വ്യക്തിപരമായി കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ എൻഎസ്എസ് മുന്നറിയിപ്പു നൽകുന്നുണ്ട്.

.

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: