*ചിറ്റയം ഗോപകുമാർ – കേരള നിയമസഭയെ നയിക്കുന്ന രണ്ടാം സ്ഥാനീയനാകും.*
പത്തനംതിട്ടയ്ക്കും, അടൂർ മണ്ഡലത്തിനും അഭിമാനമായാണ് ഡെപ്യൂട്ടി സ്പീക്കറെന്ന പദവി ക്യാബിനറ്റ് റാങ്കോടെ ചിറ്റയത്തെ തേടി എത്തിയിരിക്കുന്നത്.
ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻ്റെ ഭരണ മികവിൽ തുടങ്ങി പിന്നീട്
നിയമസഭാ സാമാജികനായി പത്താണ്ട് പൂർത്തീകരിക്കുന്ന വേളയിലാണ് പുതിയ സ്ഥാനലബ്ദി.
രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുമ്പോൾ അടൂരിന് ഒരു പൊൻ തൂവൽ കൂടിയാണ് ചിറ്റയത്തിൻ്റെ പുതിയ സ്ഥാനക്കയറ്റം.
ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മെയ് 31 ന് ചിറ്റയം ഗ്രാമത്തിൽ ജനിച്ച കെ.ജി ഗോപകുമാർ എ ഐ എസ് എഫ് വിദ്യർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്.
എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം,
എ.ഐ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി,
കർഷക തൊഴിലാളി യൂണിയൻ, കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1995 ൽ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിൽ മത്സരിച്ച ചിറ്റയം ആദ്യ അവസരത്തിൽ തന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായാണ് പാർലമെൻ്ററി രംഗത്തേക്ക് വരുന്നത്.
സംവരണ മണ്ഡലമായ അടൂരിൽ 2011 ആദ്യ അങ്കത്തിനിറങ്ങിയ ചിറ്റയം കോൺഗ്രസിലെ പന്തളം സുധാരനെ തോൽപ്പിച്ചാണ് എം എൽ എ ആകുന്നത്.തുടർന്ന് 2016ൽ കെ.കെ ഷാജുവിനെ വൻഭൂരിപക്ഷത്തിൽ തോൽപിച്ച് വീണ്ടും അടൂരിൽ ഇടത് കോട്ട ഉറപ്പിച്ചു. ഇത്തവണ വാശിയേറിയ മത്സരം നടന്ന അടൂരിൽ 2819 വോട്ടിനാണ് ചിറ്റയം എതിർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്.
കേരളാ ഹൈക്കോടതി കോർട്ട് ഓഫീസറായി വിരമിച്ച
സി. ഷേർലി ഭായിയാണ് ഭാര്യ.
മക്കൾ – അടൂർ സെൻ്റ് സിറിൾസ് കോളേജിലെ താല്ക്കാലിക ഇംഗ്ലീഷ് അധ്യാപിക അമൃതയും, തിരുവനന്തപുരം ഗവൺമെൻ്റ് ലോ കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥി അനുജയും
acv news