അടൂർ – പറന്തൽ: ഷിബു നിവാസിൽ പരേതനായ കുറ്റിക്കാട്ടിൽ കെ.കെ.സാമുവലിൻ്റെ ഭാര്യ ചിന്നമ്മ സാമുവൽ (78) നിര്യാതയായി. ശവസംസ്കാരം നാളെ മാർച്ച് 6 ന് ശനിയാഴ്ച രാവിലെ 10:30 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പറന്തൽ സെന്റ് ജോർജ് അരമനപ്പള്ളിയിൽ അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നടത്തും.
ഷിബു, കൊച്ചുമോൻ, മിനി, കൊച്ചുമോൾ എന്നിവർ മക്കളും, സുജ, ജോസ്‌ലി, മാമ്മൻ, ഷാജി എന്നിവർ മരുമക്കളുമാണ്. ഏഴ് കൊച്ചുമക്കളും, രണ്ട് കൊച്ചു കൊച്ചുമക്കളും പരേതയ്ക്കുണ്ട്.
ദീർഘകാലം പറന്തൽ സെന്റ് ജോർജ് അരമനപ്പള്ളി സൺഡേസ്കൂൾ അദ്ധ്യാപികയായും മർത്ത മറിയം സമാജം ഡിസ്ട്രിക്ട് സെക്രട്ടറി ആയും പ്രവർത്തിച്ച ചിന്നമ്മ പറന്തൽ കുട്ടങ്ങാലിൽ കുടുംബാംഗമാണ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം ബസേലിയോസ് മീഡിയായുടെ www.facebook.com/Baselios-Live-Media , www.youtube.com/Baselios-Live-Media എന്നീ ലിങ്കുകളിൽ കൂടി കാണാവുന്നതാണ്.


ആദരാഞ്ജലികൾ