ചിത്ര_ ത്തിലെ ബാലതാരം ശരണ്‍ അന്തരിച്ചു നടന് ശരണ്‍ അന്തരിച്ചു. കുറച്ചു നാളുകളായി അസുഖ ബാധിതനായിരുന്നു. മോഹന്‍ലാല്‍ – പ്രിയദര്ശന് കോമ്പിനേഷനിലെ ഏറ്റവും പ്രശസ്തമായ _ചിത്രം_ എന്ന സിനിമയില്‍ ലാലേട്ടന്റെ വിഷ്ണുവെന്ന കഥാപാത്രത്തിനൊപ്പം സായിപ്പിനെ പറ്റിക്കാന്‍ നിന്ന തടിയനായ കഥാപാത്രമായി ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ നടനായിരുന്നു. _”അണ്ണാ, സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ ബാക്കി ഞാന്‍ മേടിച്ചോണ്ടേ, പോകൂ…”_ സായിപ്പിനെ പറ്റിക്കാന്‍ നിന്ന ശരണിന്റെ ഈ ഡയലോഗ് അക്കാലത്തെ ഏറെ പ്രശസ്തമായിരുന്നു. അന്തരിച്ച പഴയകാല സിനിമാ താരവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന രാജകുമാരിയാണ് അമ്മ.
Facebook Comments