17.1 C
New York
Wednesday, August 17, 2022
Home Kerala ചിത്രകാരൻ എം ടി അച്യുതൻ കൂടല്ലൂർ അന്തരിച്ചു.

ചിത്രകാരൻ എം ടി അച്യുതൻ കൂടല്ലൂർ അന്തരിച്ചു.

തൃത്താല (പാലക്കാട്): അന്തർദ്ദേശീയ ചിത്രകാരൻ എം.ടി.അച്യുതൻ കൂടല്ലൂർ (77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ചിത്രകലയിൽ സവിശേഷ മുദ്രപതിപ്പിച്ച അദ്ദേഹം പാരീസ് ഉൾപ്പെടെ വിവിധ വിദേശ രാജ്യങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
തൃശ്ശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ഡിപ്ലോമ നേടിയ ശേഷം ചിത്രകലയോടുള്ള താത്പര്യത്തിൽ 1965 ൽ ഇരുപതാം വയസിൽ ചെന്നൈയിലെത്തി കലാകാരന്മാരുടെ ഗ്രാമമായ ചോഴമണ്ഡലത്തിൽ അംഗമായി.

തമിഴ്നാട് ലളിതകലാ അക്കാഡമി പുരസ്‌കാരം (1982), കേന്ദ്രകേരള ലളിതകലാ അക്കാഡമി പുരസ്‌കാരം (1988), കേരള ലളിതകലാ അക്കാഡമി ഫെലോഷിപ്പ് (2017) എന്നിവ നേടിയിട്ടുണ്ട്.

പാലക്കാട്ട് കൂടല്ലൂരിൽ എം.ടി.പരമേശ്വരൻ നായരുടെയും കല്ലേക്കളത്തിൽ പാറുക്കുട്ടി അമ്മയുടെയും മകനാണ്.

സഹോദരങ്ങൾ: കുഞ്ഞിലക്ഷ്മി, വിലാസിനി, പരേതരായ ലീല ജി.നായർ, ഭാരതി.
സംസ്‌കാരം കൂടല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: