17.1 C
New York
Wednesday, August 10, 2022
Home Kerala ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് (59) അന്തരിച്ചു

ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് (59) അന്തരിച്ചു

ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് (59) അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. ഒ വി വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം എന്ന നോവല്‍ പശ്ചാത്തലമാക്കി ജ്യോതി പ്രകാശ് തിരക്കഥയും,സംവിധാനവും നിര്‍വ്വഹിച്ച “ഇതിഹാസത്തിലെ ഖസാഖ്’ എന്ന ഹ്രസ്വചിത്രത്തിനും, ആത്മന്‍ എന്ന ഹ്രസ്വചിത്രത്തിനും ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. റവന്യൂ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു. കണ്ണൂര്‍ വെങ്ങര എടയേടത്ത് ബാലന്‍ നായരുടേയും, മലപ്പുറം , മേല്‍മുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടേയും മകനാണ്. പേരാമ്പ്ര മുയിപ്പോത്ത് രയരോത്ത് ഗീത യാണ്ഭാര്യ.

Facebook Comments

COMMENTS

- Advertisment -

Most Popular

ദുരിതാശ്വാസ പ്രവർത്തനം; 5 ജില്ലകളിലെ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്കാണ് പല ജില്ലകളിലും അവധി...

നെഹ്റുട്രോഫി ടിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും.

പുന്നമടയാറ്റി​ൽ സെപ്തംബർ നാലി​ന് നടക്കുന്ന 68-ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ ടിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും. വൈകിട്ട് സൗത്ത് ഇൻഡ്യൻ ബാങ്ക് ഓൺലൈൻ വഴിയാണ് ടിക്കറ്റ് വില്പനയ്ക്ക് തുടക്കമാവുന്നത്. നാളെ മുതൽ പത്ത് ജില്ലകളിലെ സർക്കാർ...

കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി;ഭാരതം നാലാമത്.

22-ാമത് കോമൺവെൽത്ത് ഗെയിംസിന് തിരശീല വീണു. ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമാലും ബോക്‌സിങ് താരം നിഖാത്ത് സരിനും കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ത്രിവർണ്ണ പതാകയേന്തി. 22 സ്വർണ്ണവും 16...

കാരാപ്പുഴയിൽ നിന്നും കാണാതായ ക്ഷേത്രം ജീവനക്കാരന്റെ മൃതദേഹം താഴത്തങ്ങാടി ആറ്റിൽ കണ്ടെത്തി.

കോട്ടയം താഴത്തങ്ങാടിയിൽ ആറ്റിൽ നിന്നും മൃതദേഹം കണ്ടെത്തി. കാരാപ്പുഴയിൽ നിന്നും കാണാതായ വയോധികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. താഴത്തങ്ങാടി അറുപുഴയ്ക്ക് സമീപമാണ് ആറ്റിൽ ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. അമ്പലക്കടവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രാധാകൃഷ്ണനെ ( 50 )യാണ് മരിച്ച നിലയിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: