ചാവക്കാട് കടപ്പുറം മുനക്കകടവിൽ അഴിമുഖത്ത് ഡോൾഫിൻ ചത്തടിഞ്ഞു. കഴിഞ്ഞ നിവസം വൈകിട്ടാണ് ഡോൾഫിൻ്റെ അഴുകിയ ജഡം കരക്കടിഞ്ഞത്. മൂന്നടിയോളം വലിപ്പമുള്ളതാണ് ഡോൾഫിന്റെ ജഡം. അഴുകിയ നിലയിലുള്ള ജഡം കരക്കടിഞ്ഞതോടെ മേഖലയിലാകെ ദുർഗന്ധം വമിക്കുകയാണ്. കടൽതീരത്തെ കരിങ്കൽ ഭിത്തിയോട് ചേർന്ന് കിടക്കുന്ന ജഡം സംസ്ക്കരിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിച്ചു. മേഖലയിൽ ഇതിനു മുമ്പും നിരവധി ഡോൾഫിനുകൾ ഇത്തരത്തിൽ ചത്തടിഞ്ഞിട്ടുണ്ടെന്ന് തീരദേശ വാസികൾ പറഞ്ഞു.