17.1 C
New York
Wednesday, September 22, 2021
Home Kerala ചായക്കടയിൽ നടന്ന സ്ഫോടനം; ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായി ഉണ്ടായതെന്ന് പോലീസ് എക്സ്പ്ലോസീവ്സ് വിദഗ്ധർ

ചായക്കടയിൽ നടന്ന സ്ഫോടനം; ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായി ഉണ്ടായതെന്ന് പോലീസ് എക്സ്പ്ലോസീവ്സ് വിദഗ്ധർ

തൃശ്ശൂർ: ഇരിങ്ങാലക്കുടയിലെ ചായക്കടയിൽ നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായി ഉണ്ടായതെന്ന് കേരള പോലീസ് എക്സ്പ്ലോസീവ്സ് വിദഗ്ധർ നടത്തിയ പരിശോധനയെ തുടർന്ന് പ്രഥമികമായി കണ്ടെത്തി. ചെറുമുക്ക് ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച്ച രാത്രിയാണ് പൊട്ടിതെറി ഉണ്ടായത്. രാവിലെ രണ്ട് മണിക്കൂർ നീണ്ടു നിന്ന പരിശോധനകൾക്ക് ശേഷമാണ് തൃശൂർ റീജിയണൽ ഫൊറൻസിക് ലാബിലെ അസിസ്റ്റൻ്റ് ഡയറക്ടർമാരായ അബ്ദുൾറസാഖിന്റെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം വ്യക്തമാക്കിയത്. ചായക്കടയിൽ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളിൽ എതെങ്കിലും ഒന്നിൽ നിന്നുള്ള ഗ്യാസ് ചോർച്ചയാണ് സ്ഫോടനത്തിന് കാരണമായിരിക്കുന്നത്.

ഗ്യാസ് കണ്കറ്റ് ചെയ്തിരിക്കുന്ന പെപ്പുകൾ ദ്രവിച്ച അവസ്ഥയിലായിരുന്നുവെന്നും ഇതിലൂടെ ഗ്യാസ് ലീക്കായി കെട്ടിടത്തിനുള്ളിൽ തങ്ങി നിന്ന് സംഭവിച്ചതാകാം സ്ഫോടനം എന്ന നിഗമനത്തിലാണ് സംഘം. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുമെന്നും ഇവർ അറിയിച്ചു. ചായക്കടയുടെ പുറകിൽ പ്രവർത്തിക്കുന്ന റേഷൻ മൊത്ത വിതരണ കേന്ദ്രം, ഗ്യാസ് ഗോഡൗൺ എന്നിവടങ്ങളിലും സംഘം പരിശോധന നടത്തി.

സിഐ എസ് പി സുധീരൻ, എസ് ഐ വി ജിഷിൽ, എഎസ്ഐ കെ ഷറഫുദ്ദീൻ എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ചായക്കട നടത്തിയിരുന്ന കാട്ടൂർ ഇല്ലിക്കാട് സ്വദേശി കടവിൽ പ്രകാശൻ, ചായക്കട പ്രവർത്തിക്കുന്ന മുകുന്ദപുരം താലൂക്ക് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് കുര്യൻ ജോസഫ് എന്നിവരിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...
WP2Social Auto Publish Powered By : XYZScripts.com
error: