ചവറയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് ആരോപണവുമായി യുഡിഎഫ്.
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ സുജിത് വിജയൻ സ്വന്തം ബാറിൽ നിന്ന് വോട്ടർമാർക്ക് മദ്യം ഒഴുക്കുകയാണെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ വീഡിയോ പുറത്തുവിട്ടു. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുള്ളത്.